Kannur

കണ്ണൂര്‍ കോര്‍പറേന്‍ മേയര്‍ തിരഞ്ഞെടുപ്പ് വേദിയിലേക്ക് എസ് ഡിപിഐ മാര്‍ച്ച്

കണ്ണൂര്‍ കോര്‍പറേന്‍ മേയര്‍ തിരഞ്ഞെടുപ്പ് വേദിയിലേക്ക് എസ് ഡിപിഐ മാര്‍ച്ച്
X

കണ്ണൂര്‍: ജനാധിപത്യ മര്യാദകളെ കാറ്റില്‍പ്പറത്തി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജനങ്ങളെ വിഡ്ഢികളാക്കി മേയറെയും ഡെപ്യൂട്ടി മേയറെയും നിരവധി തവണ മാറ്റിയ കണ്ണൂര്‍ കോര്‍പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷന്‍ കമ്മിറ്റി മേയര്‍ തിരഞ്ഞെടുപ്പ് വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ മാര്‍ച്ച് പോലിസ് കാല്‍ടെക്‌സ് ജങ്ഷനില്‍ തടഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായി നടത്തിയ മാര്‍ച്ചിനെ തടയാന്‍ നിരോധാജ്ഞ പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ജനങ്ങളുടെ നികുതിപ്പണം കസേരക്കളിക്ക് ഉപയോഗപ്പെടുത്തുന്ന കോര്‍പറേഷന്‍ ജനപ്രതിനിധികള്‍ക്ക് ഓശാന പാടുന്ന കലക്ടറുടെ നടപടിയില്‍ ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ ജനകീയമായി നേരിടും. കോര്‍പറേഷന്‍ നിലവില്‍ വന്ന് 5 വര്‍ഷമായിട്ടും നഗരത്തില്‍ യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടത്താതെ അധികാര വടംവലി ന ടത്തി ജനാധിപത്യത്തെ വഞ്ചിക്കുകയാണ് ഇരുമുന്നണികളും.

ജനങ്ങളുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കൗണ്‍സില്‍ യോഗങ്ങളില്‍ പോലും വാക്ക് പോരും കൈയാങ്കളിയും നടത്തുന്ന ഇടതുവലത് കൗണ്‍സിലര്‍മാരെ പൊതുജനങ്ങള്‍ വിചാരണ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ധീന്‍ മൗലവി, സെക്രട്ടറി ഇഖ്ബാല്‍ പൂക്കുണ്ടില്‍ സംസാരിച്ചു.

SDPI march to Kannur corporation mayoral election


Next Story

RELATED STORIES

Share it