- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ ബൂത്ത് ലെവല്‍ മാനേജ്മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു

വളപട്ടണം: എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ബൂത്ത് ലെവല്‍ മാനേജ്മെന്റ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര് സിയാദ് ഉദ്ഘാടനം ചെയ്തു. അധികാര രാഷ്ട്രീയത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായാല്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യം രാജ്യത്ത് പുലരുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാന്‍, എഴുതാന്‍, അഭിപ്രായം പറയാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭയമാണ് ഇന്ന് ഇന്ത്യയുടെ അടിസ്ഥാന പ്രശ്നം. ആ ഭയത്തിന്റെ കെട്ട് പൊട്ടിച്ചെറിയാന്‍ നമുക്ക് കഴിയണം. ഈ മുദ്രാവാക്യമാണ് എസ്ഡിപിഐ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷംഷീര്‍ ധര്‍മ്മടം, മണ്ഡലം സെക്രട്ടറി ഷുക്കൂര്‍ മാങ്കടവ്, മണ്ഡലം ലോക്കല്‍ ബോഡി ഇന്‍ ചാര്‍ജ് മഷൂദ് കണ്ണാടിപ്പറമ്പ് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പെയ്ത്തുംകടവ്. മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ശിഹാബ് നാറാത്ത്, മണ്ഡലം ട്രഷറര്‍ ഇസ്മായില്‍ പുതുപ്പാറ, ജോയിന്റ് സെക്രട്ടറി അന്‍വര്‍ മങ്കടവ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാഫി പി സി റാഷിദ് പുതിയതെരു, അബ്ദുല്ല മന്ന സംബന്ധിച്ചു.
RELATED STORIES
റിട്ടേയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് കോമയില്‍; ചികില്‍സാപിഴവെന്ന് പരാതി
3 Jun 2025 9:31 AM GMTദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍...
3 Jun 2025 9:09 AM GMTപതിനായിരത്തിലേറെ മുസ്ലിം കടകളുള്ള വാരാണസിയിലെ ദൽമാണ്ടി മാർക്കറ്റ്...
3 Jun 2025 8:46 AM GMTഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്മാരെ...
3 Jun 2025 8:34 AM GMTതൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ ...
3 Jun 2025 8:23 AM GMTനിലമ്പൂരിലെ വഴിക്കടവില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വിദ്വേഷ പ്രചാരകന്;...
3 Jun 2025 8:11 AM GMT