Kannur

സില്‍വര്‍ ലൈന്‍ പദ്ധതി: ഡിപിആര്‍ കത്തിച്ച് ചാല നിവാസികളുടെ പ്രതിഷേധം

സില്‍വര്‍ ലൈന്‍ പദ്ധതി: ഡിപിആര്‍ കത്തിച്ച് ചാല നിവാസികളുടെ പ്രതിഷേധം
X

കണ്ണൂര്‍: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ചാല അംബലം ജങ്ഷനില്‍ പ്രതിഷേധ യോഗവും ഡിപിആര്‍ കത്തിച്ച് പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ അഡ്വ.പി സി വിവേക് ഉദ്ഘാടനം ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് സമരസമിതി മുന്നോട്ടുവച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഡിപിആറിലൂടെ പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തള്ളിക്കളഞ്ഞ വിനാശ പദ്ധതി കൊവിഡിന്റെ മറവില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്.

പദ്ധതി വിശദീകരണമെന്ന പേരിലുള്ള 'പൗരപ്രമുഖരുടെ ' യോഗവും സാമൂഹികാഘാത പഠനവും ഉടനടി നിര്‍ത്തിവയ്ക്കണം. ജനതാല്‍പ്പര്യം മാനിച്ച് പദ്ധതി ഉപേക്ഷിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേശന്‍ മണ്ടേന്‍ പരിപാടിയില്‍ അധ്യക്ഷനായി. ജനകീയ സമിതി ചാലാ യൂനിറ്റ് പ്രസിഡന്റ് കെ വി ചന്ദ്രന്‍, മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ പ്രീത, ജനകീയ സമിതി ജില്ലാ കമ്മിറ്റിയംഗം എം കെ ജയരാജന്‍, എ രാമകൃഷ്ണന്‍, മഹേഷ് ചാല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുദ്രാവാക്യം വിളിയോടെ ഡിപിആറിന്റെ പകര്‍പ്പ് കത്തിച്ചു.

Next Story

RELATED STORIES

Share it