Kannur

കത്തിക്കുത്ത് കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ട യുവാവ് തൂങ്ങിമരിച്ച നിലയില്‍

കത്തിക്കുത്ത് കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ട യുവാവ് തൂങ്ങിമരിച്ച നിലയില്‍
X

കണ്ണൂര്‍: കത്തിക്കുത്ത് കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണാടിപ്പറമ്പ് മാതോടം സ്വദേശി ഷനോജി(36)നെയാണ് ഇന്നു രാവിലെയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കു കണ്ണാടിപ്പറമ്പ് ടയര്‍ പീടികയ്ക്കു സമീപം രണ്ടുപേരുമായി വാക്കു തര്‍ക്കമുണ്ടാവുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിനു കാരണമെന്നാണു പറയുന്നത്. സംഭവത്തില്‍ മയ്യില്‍ നിരന്തോട് സ്വദേശി ബിജിത്ത്, മാതോടം സ്വദേശി മണി എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരും പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പിന്നീടുണ്ടായ മനോവിഷമത്തിലാണ് ഷനോജ് തൂങ്ങിമരിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിതാവ്: പി സി പവിത്രന്‍. മാതാവ്: പി ഗിരിജ. സഹോദരങ്ങള്‍: സജിത്ത്, സജീഷ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി കണ്ണൂര്‍ ജില്ലാ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Young man accused in the stabbing case hanged himself




Next Story

RELATED STORIES

Share it