Kasaragod

ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പോലിസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പോലിസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
X

കാസര്‍കോട്: കാഞ്ഞങ്ങാട് പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇരുചക്രവാഹനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ കരിവെള്ളൂര്‍ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്. രാവിലെ 9.30ന് ആയിരുന്നു അപകടം. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കു പോകുന്നതിടെയാണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നിര്‍മാണത്തില്‍ അപാകത ആരോപിക്കപ്പെടുന്ന ഇവിടെ പൂര്‍ണമായി റീ ടാറിങ് നടത്താത്തതാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നാണ് ആരോപണം. പാലത്തിനു മുകളിലുണ്ടായ അപകടങ്ങളില്‍ ഇതുവരെ 10ല്‍ ഏറെ ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.



Next Story

RELATED STORIES

Share it