Kasaragod

സര്‍ക്കാരുകളുടെ തള്ളലുകളല്ല പ്രവാസികള്‍ക്ക് വേണ്ടത്: എന്‍ യു അബ്ദുസ്സലാം

ഗവ. കോളജ് പരിസത്ത് നിന്ന് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ പോലിസ് തടഞ്ഞു

സര്‍ക്കാരുകളുടെ തള്ളലുകളല്ല പ്രവാസികള്‍ക്ക് വേണ്ടത്: എന്‍ യു അബ്ദുസ്സലാം
X

കാസര്‍കോട്: വികസന രംഗത്തും രാജ്യത്തിന്റെ വളര്‍ച്ചയുടെ മേഖലകളിലും നാടിന്റെ നട്ടെല്ലുകളാണ് പ്രവാസികളെന്നും അവരെ ഇനിയും മരണത്തിലേക്ക് തള്ളിവിടരുതെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം. 'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, അവരെ മരണത്തിലേക്ക് തള്ളിവിടരുത്' കേന്ദ്ര-കേരള സര്‍ക്കാറുകളുടെ വഞ്ചന അവസാപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് ഡിപിഐ ജില്ലാ കമ്മിറ്റി കാസര്‍കോട് കലക് ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വഞ്ചനയും തള്ളലുകളും അവസാനിപ്പിച്ച് അവര്‍ക്ക് താങ്ങാവുകയാണ് ഭരണകൂടം ചെയ്യേണ്ടത്. പ്രവാസികള്‍ക്ക് സൗജന്യമായി തിരിച്ചെത്താനും അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പാടുകള്‍ ചെയ്തും സര്‍ക്കാരുകള്‍ ഉത്തരവാദിത്തം നിറവേറ്റണം. വന്ദേഭാരത് മിഷന്‍ വെറും തള്ളലുകള്‍ മാത്രമാണ്. പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ വഞ്ചനയാണ് കാണിച്ചത്. പിണറായി സര്‍ക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞതിലുള്ള കാപട്യം പൊതുസമൂഹം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവ. കോളജ് പരിസത്ത് നിന്ന് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, ഖജാഞ്ചി സിദ്ദീഖ് പെര്‍ള, സെക്രട്ടറി സി എ സവാദ് നേതൃത്വം നല്‍കി. ഇഖ്ബാല്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ഖാദര്‍ അറഫ, പി എ ഗഫൂര്‍ സംസാരിച്ചു.

Neglect of Expatriates: SDPI against Gvernment

Next Story

RELATED STORIES

Share it