Kasaragod

വയനാട് ദുരിതാശ്വാസ ക്യാംപിലേക്ക് സമാഹരിച്ച വസ്തുവകകള്‍ മറച്ചുവിറ്റ സംഭവം; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി

വയനാട് ദുരിതാശ്വാസ ക്യാംപിലേക്ക് സമാഹരിച്ച വസ്തുവകകള്‍ മറച്ചുവിറ്റ സംഭവം; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
X

ഉപ്പള: വയനാട് ദുരിതാശ്വാസ ക്യാംപുകള്‍ക്കായി സമാഹരിച്ച സാധനങ്ങള്‍ മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും മുസ്‌ലിം ലീഗ് നേതാക്കളും ചേര്‍ന്ന് മറച്ചുവിറ്റ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവണമെന്നാവശ്യപെട്ട് എസ്ഡിപിഐ മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

മുസ് ലിം ലീഗ് ഭരണത്തിന്റെ കീഴില്‍ മംഗല്‍പാടി പഞ്ചായത്തില്‍ വര്‍ഷങ്ങളായി അഴിമതി വ്യാപകമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ''ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലീഗ് ഭരണത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അഴിമതിയുടെ ഭാഗമാണെന്ന് എസ്ഡിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ഭരണസമിതി അംഗങ്ങളും രാജിവയ്ക്കണമെന്നും മാര്‍ച്ചില്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ മാര്‍ച്ച് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഷെരീഫ് പാവൂര്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈന്‍ ബന്തിയോട് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അന്‍വര്‍ ആരിക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി എന്നവര്‍ സംസാരിച്ചു, സെക്രട്ടറി ഇംതിയാസ് ഉപ്പള സ്വാഗതവും സലീം ബൈദള നന്ദിയും പറഞ്ഞു. നയബസാറിലെ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മംഗല്‍പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് പോലിസ് തടഞ്ഞു.





Next Story

RELATED STORIES

Share it