Kasaragod

തേജസ് ഭവന പദ്ധതി; നീലേശ്വരത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

തേജസ് ഭവന പദ്ധതി; നീലേശ്വരത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി
X

കാസര്‍ഗോഡ്: 'തേജസ് ഭവന പദ്ധതി'യുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്തെ നിര്‍ദ്ധന കുടുംബത്തിന് യുഎഇ-നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഡോ. സിടി സുലൈമാന്റെ സാന്നിധ്യത്തില്‍ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി യുഎഇ ഘടകം സെക്രട്ടറി ഇകെ അബ്ദുല്‍ റഹ്മാനില്‍ നിന്ന് വീടിന്റെ താക്കോല്‍ മുഹമ്മദ് റഈഫ് ഏറ്റുവാങ്ങി. ചടങ്ങില്‍ വീട് പണി ഉത്തരവാദിത്വത്തോട് കൂടി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ മുഹമ്മദ് ഇഖ്ബാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി മൂന്ന് വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. പണിപൂര്‍ത്തിയായ ആദ്യ വീടിന്റെ താക്കോല്‍ദാനമാണ് നടന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

തൈക്കടപ്പുറത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങിന് ആശംസകളര്‍പ്പിക്കാന്‍ നാടിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരെത്തി. വികസന കമ്മറ്റി ചെയര്‍മാന്‍ കെ മുത്തലിബ്, എക്‌സിക്യുട്ടീവ് അംഗം സിഎച്ച് മുഹമ്മദ് കുഞ്ഞി, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യങ്ങളായ എംവി ഷൗക്കത്തലി, സിഎച്ച് മൊയ്ദു, വി അബൂബക്കര്‍, സിഎച്ച് ഹനീഫ, എന്‍പി അബ്ദുല്‍ ഖാദര്‍ ഹാജി, പൗരപ്രമുഖരായ അഞ്ചില്ലത്ത് അസീസ് ഹാജി, ഹംസ ഹാജി, മുന്‍ഷി അബ്ദുല്ല, പിപി അബ്ദുല്‍ അസീസ്, അഭിനീഷ് ബാലന്‍, അഷ്റവ് വി, യൂനുസ് എ, സക്കീര്‍ ഹുസൈന്‍ കെവിപി, ഹൈദര്‍ സിഎച്ച്, എന്‍പി ഖമറുദ്ധീന്‍, എന്‍പി നൗഷാദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.








Next Story

RELATED STORIES

Share it