- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പെരിയ ചെര്‍ക്കപ്പാറയിലെ രവീന്ദ്രനാഥ്- ഷീബ ദമ്പതികളുടെ മകന്‍ നന്ദഗോപന്‍ (15), മഞ്ഞങ്ങാട്ടെ ദിനേശന്‍- രേഷ്മ ദമ്പതികളുടെ ഏകമകന്‍ ദില്‍ജിത്ത് (14) എന്നിവരാണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചെര്‍ക്കപ്പാറ സര്‍ഗം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനു സമീപത്തെ കുളത്തിലായിരുന്നു സംഭവം. കുളിക്കാന്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ ഇരുവരും ചെളിയില്‍ അകപ്പെടുകയായിരുന്നു. ഇരുവരും വെള്ളത്തില്‍ മുങ്ങിപ്പോയ വിവരം കൂടെയുള്ള കുട്ടികളാണ് പരിസരവാസികളെ അറിയിച്ചത്.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിനെ കണ്ടെത്തി ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്റെ ഔദ്യോഗിക വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നന്ദഗോപനെ കണ്ടെടുത്തത്. എന്നാല്‍, രണ്ടുപേരെയും രക്ഷിക്കാനായില്ല. രണ്ട് കുട്ടികള്‍ക്കും നീന്തലറിയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT