- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാഞ്ഞങ്ങാട് കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് യുവതി മരിച്ചു. ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂച്ചക്കാട് സ്വദേശി ഷംസുദ്ദീന്റെ മകള്‍ ഫിര്‍ദൗസ് മന്‍സിലില്‍ ഷഹന (25) യാണ് മരിച്ചത്. ഭര്‍ത്താവ് പൂച്ചക്കാട്ടെ മുബീസ്(30), മക്കളായ അയൂബില്‍ അന്‍സാരി (രണ്ടര), മുഹമ്മദ് മാലിക്ക് അമീര്‍ (നാല്), ആറങ്ങാടിയിലെ ഷൗക്കത്തലിയുടെ ഭാര്യ നബീസ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മിംസില്‍ ചികില്‍സയിലാണ്. മലപ്പുറത്തുനിന്ന് ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
സാരമായി പരിക്കേറ്റ ഷഹാനയെയും ഭര്‍ത്താവിനെയും ബന്ധുക്കളെയും നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ 5.30 മണിയോടെ ഷഹാന മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരും അപകടനില തരണം ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവറെ ഹൊസ്ദുര്‍ഗ് പോലിസ് കസ്റ്റഡിയിലെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഹൊസ്ദുര്‍ഗ് എസ്‌ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ ഷംസുദ്ദീന്റെയും ബീമയുടെയും മകളാണ് ഷഹന. സഹോദരങ്ങള്‍: ഷിഹാസ്, ഷിഫാന.
RELATED STORIES
ചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMTപൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMTമണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര...
15 Jun 2025 11:01 AM GMTഎറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട്...
15 Jun 2025 9:50 AM GMTതിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMT