Kollam

ഓള്‍ ട്രസ്റ്റ് ചാരിറ്റബിള്‍ സൊസൈറ്റി ഓഫിസ് ഉദ്ഘാടനവും ചികില്‍സാ സഹായ വിതരണവും

ട്രസ്റ്റ് രക്ഷാധികാരിയും മുതിരപ്പറമ്പ് മസ്ജിദ് പ്രസിഡന്റുമായ കായിക്കര അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിംഷാ അധ്യക്ഷത വഹിച്ചു.

ഓള്‍ ട്രസ്റ്റ് ചാരിറ്റബിള്‍ സൊസൈറ്റി ഓഫിസ് ഉദ്ഘാടനവും ചികില്‍സാ സഹായ വിതരണവും
X

കൊല്ലം: ഓള്‍ ട്രസ്റ്റ് ചാരിറ്റബിള്‍ സൊസൈറ്റി ഓഫിസ് ഉദ്ഘാടനവും കാന്‍സര്‍ രോഗബാധിതര്‍ക്കുള്ള ചികില്‍സാ സഹായവും 150 ഓളം നിര്‍ധനര്‍ക്ക് റമദാന്‍ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ട്രസ്റ്റ് രക്ഷാധികാരിയും മുതിരപ്പറമ്പ് മസ്ജിദ് പ്രസിഡന്റുമായ കായിക്കര അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിംഷാ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി യുസുഫ് കുഞ്ഞ് നൗഷാദ്, അല്‍ ഹാഫിസ് ഷിബിലി മൗലവി അല്‍ ഖാസിമി, അല്‍ ഹാഫിസ് അബ്ദുല്‍ ജവാദ് മന്നാനി, ട്രസ്റ്റ് ലീഗല്‍ അഡൈ്വസര്‍ അഡ്വ.എം എ റഷീദ്, ഹാജി മുഹമ്മദ് ഇര്‍ഫാന്‍, ഹബീബ് മുതിരപ്പറമ്പ്, നുജുമുദ്ദീന്‍ മന്നാനി, ഷംനാദ് മന്നാനി, സുബൈര്‍ മിന്‍ഹാജി, ഷാജഹാന്‍ അഴികത്ത്, വലിയ വീടന്‍ അബ്ദുല്‍ സത്താര്‍, അന്‍വറലി, അന്‍ഷാദ്, ഉസ്മാന്‍, ഷുഹൈബ്, സബീര്‍ സാബ്‌സ്, നിസാം ചില്ലീസ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it