Kottayam

കുട്ടികളുടെ വാക്‌സിനേഷന്‍; കോട്ടയം ജില്ലയില്‍ 23 കേന്ദ്രങ്ങള്‍, ബുക്കിങ് ആരംഭിച്ചു

കുട്ടികളുടെ വാക്‌സിനേഷന്‍; കോട്ടയം ജില്ലയില്‍ 23 കേന്ദ്രങ്ങള്‍, ബുക്കിങ് ആരംഭിച്ചു
X

കോട്ടയം: 15 വയസ് മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷനുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നത് ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ആരംഭിച്ചു. ജനുവരി മൂന്ന്, നാല്, ആറ്, ഏഴ് തിയ്യതികളിലെ വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ടാവും. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കൂ.

ജനുവരി മൂന്നു മുതല്‍ ജില്ലയില്‍ കുട്ടികള്‍ക്കായി 23 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ നല്‍കുക. കുട്ടികള്‍ക്ക് കോവാക്‌സിന്‍ ആയിരിക്കും നല്‍കുക. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഈ കേന്ദ്രങ്ങളില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കുന്നതല്ല.

ജനുവരി 3, 4, 6, 7 തിയ്യതികളില്‍ കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

1. കോട്ടയം ജനറല്‍ ആശുപത്രി

2. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി

3. പാലാ ജനറല്‍ ആശുപത്രി

4. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

5. വൈക്കം താലൂക്ക് ആശുപത്രി

6. പാമ്പാടി താലൂക്ക് ആശുപത്രി

7. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

8. അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം

9. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം

10. ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം

11. ഏറ്റുമാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം

12. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം

13. ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം

14. ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം

15. കറുകച്ചാല്‍ സാമൂഹിക ആരോഗ്യ കേന്ദ്രം

16. കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം

17. കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം

18. മുണ്ടന്‍കുന്നു ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം

19. പൈക സാമൂഹിക ആരോഗ്യ കേന്ദ്രം

20. പനച്ചിക്കാട് ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം

21. തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം

22. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം

23. രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം

Next Story

RELATED STORIES

Share it