Kottayam

കോട്ടയത്ത് 86 പേര്‍ക്ക് കൊവിഡ്: ആകെ 1072 രോഗബാധിതര്‍

കോട്ടയത്ത്  86 പേര്‍ക്ക് കൊവിഡ്: ആകെ 1072 രോഗബാധിതര്‍
X

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1636 zകാവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 86 എണ്ണം പോസിറ്റീവായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 84 പേര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാള്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിവോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 23 പേര്‍ക്ക് ബാധിച്ചു. ആര്‍പ്പൂക്കര-6, തിരുവാര്‍പ്പ്, മാടപ്പള്ളി, ഏറ്റുമാനൂര്‍-4 വീതം, ചങ്ങനാശേരി, തൃക്കൊടിത്താനം, ഉദയനാപുരം- 3 വീതം എന്നിവയാണ് zകാവിഡ് കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. 66 പേര്‍ രോഗമുക്തരായി. നിലവില്‍ 1072 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 3089 പേര്‍ക്ക് രോഗം ബാധിച്ചു. 2014 പേര്‍ രോഗമുക്തരായി. ആകെ 12350 പേര്‍ ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.




Next Story

RELATED STORIES

Share it