- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാ ജനറല്‍ ആശുപത്രിയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി
കോട്ടയം: പാലാ ജനറല്‍ ആശുപത്രിയില്‍ പിഎം കെയര്‍ മുഖേന ലഭ്യമാക്കിയ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ എട്ടിന് എത്തിച്ച പ്ലാന്റ് സ്ഥാപിക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അടുത്തിടെ കൊവിഡ് ആശുപത്രിയാക്കി മാറ്റിയ ഇവിടുത്തെ ചികില്‍സാ ആവശ്യങ്ങള്‍ക്കായി പുറത്തുനിന്ന് ഓക്‌സിജന്‍ കൊണ്ടുവരേണ്ട സാഹചര്യം ഇതോടെ ഒഴിവാകുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു. ഒരു മിനിറ്റില്‍ 1000 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍നിന്ന് 150 രോഗികള്‍ക്കുവരെ ഒരേസമയം ഗുണനിലവാരമുള്ള ഓക്‌സിജന്‍ ലഭ്യമാക്കാനാവും.
ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം നേരത്തെ സജ്ജമാക്കിയിരുന്നതിനാല്‍ ഈ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ പൈപ്പിലൂടെ ഓരോ രോഗിയുടെയും കിടക്കയുടെ സമീപമെത്തിക്കാനാവും. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നാലുജീവനക്കാരെ നിയമിച്ചു. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് ജനറേറ്ററുണ്ട് നിലവില്‍ കൊവിഡ് രോഗികളുടെ ചികിത്സക്ക് മാത്രമാണ് പ്ലാന്റില്‍നിന്നുള്ള ഓക്‌സിജന്‍ ഉപയോഗിക്കുന്നത്.
ക്രമേണ ഐസിയു, കാന്‍സര്‍ വാര്‍ഡ്, ശാസ്ത്രക്രിയാനന്തര പരിചരണ വിഭാഗം എന്നിവിടങ്ങളിലും ഇവിടെനിന്നും ഓക്‌സിജന്‍ ലഭ്യമാക്കാനാവും. കോട്ടയം ജില്ലയില്‍ പിഎം കെയറില്‍നിന്ന് ലഭിച്ച രണ്ടാമത്തെ ഓക്‌സിജന്‍ പ്ലാന്റാണ് പാലയിലേത്. 2,000 ലിറ്റര്‍ ശേഷിയുള്ള ആദ്യ പ്ലാന്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചിരുന്നു. 1,000 ലിറ്റര്‍ ശേഷിയുള്ള മൂന്നാമത്തെ പ്ലാന്റ് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇത് ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാവും.