Kottayam

കൂട്ടിക്കല്‍ പ്രളയദുരന്തം: സര്‍ക്കാര്‍ നിസംഗതയ്‌ക്കെതിരേ എസ്ഡിപിഐ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി

അപകട ഭീഷണി ഉയര്‍ത്തുന്ന ചപ്പാത്ത് ചെക്ഡാം പൊളിച്ച് മാറ്റുക, ദുരിതാശ്വാസ പാക്കേജിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്

കോട്ടയം: കൂട്ടിക്കല്‍ പ്രളയദുരന്തത്തിന് ഇരയായവരോടുള്ള സര്‍ക്കാരിന്റെ നിസംഗതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. അപകട ഭീഷണി ഉയര്‍ത്തുന്ന ചപ്പാത്ത് ചെക്ഡാം പൊളിച്ച് മാറ്റുക, ചെളിയും മണലും നീക്കി പുല്ലകയാറിന്റെ സ്വാഭാവിക ആഴവും വീതിയും വീണ്ടെടുക്കുക, ദുരിതാശ്വാസ പാക്കേജിലെ വിവേചനം അവസാനിപ്പിക്കുക, ഠൗണിലെ വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം 25 ലക്ഷമാക്കുക, വീടു നഷ്ടപ്പെട്ടവര്‍ക്ക് വാസയോഗ്യവും യാത്രസൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ വീടു നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

കൂട്ടിക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം സഫീര്‍ കരുവിനാല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിയംഗം റിയാസ് ഇടക്കുന്നം, മണ്ഡലം കമ്മിറ്റിയംഗം രാജന്‍ വണ്ടംപതാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it