- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത സംഭവം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ചു
ഉപരോധത്തില്‍ പോലിസ് ആറോളം നേതാക്കള്‍ക്ക് എതിരേ കേസെടുത്തു.
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റയില്‍വേ സ്‌റ്റേഷന്‍ ഉപരോധിചു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദക്കെതിരേ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇതിനെ ബുള്‍ഡൊസര്‍ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സംഘപരിവാര്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്രീന്‍ ഫാത്തിമയുടെ കുടുംബത്തിനു നേരെ ഉണ്ടായിട്ടുള്ള അതിക്രമം. ഇതിനെതിരേ തെരുവില്‍ പ്രക്ഷോഭം തീര്‍ക്കാന്‍ ആണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദേശീയ സെക്രട്ടറി ആര്‍ എസ് വസീം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എച്ച് ലത്തീഫ്, തബ്ഷീറ സുഹൈല്‍ സംസാരിച്ചു. മുതലക്കുളം മൈതാനി പരിസരത്തു നിന്ന് പ്രകടനം ആരംഭിച്ചു. റെയില്‍വേ സ്‌റ്റേഷന് ഉള്ളില്‍ കടന്ന പ്രവര്‍ത്തകര്‍ അരമണിക്കൂറോളം റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ്മാരായ സജീര്‍ ടി. സി അഫീഫ്, സെക്രട്ടറിമാരായ മുജാഹിദ് മേപ്പയ്യൂര്‍, ആയിഷ മന്ന, സമീഹ, ആയിഷ ആദില്‍, മുബഷിര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ഉപരോധത്തില്‍ പോലിസ് ആറോളം നേതാക്കള്‍ക്ക് എതിരേ കേസെടുത്തു.
RELATED STORIES
കുടുംബ വഴക്ക്: ഭാര്യയെ വെട്ടിക്കൊന്ന് ഭര്ത്താവ് ജീവനൊടുക്കി
29 Oct 2024 2:38 PM GMTമറുപടി നല്കാന് സൗകര്യമില്ല; മാധ്യമപ്രവര്ത്തകരോട് കയര്ത്ത് സുരേഷ്...
29 Oct 2024 11:36 AM GMTബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില് ഇടിച്ച് അപകടം;...
18 Oct 2024 5:26 AM GMTഅഞ്ച് വയസുകാരനെ ക്രൂരമായി മര്ദ്ദിച്ച സംഭവം: അധ്യാപിക അറസ്റ്റില്
17 Oct 2024 7:04 AM GMTഓണ്ലൈന് പ്ലാറ്റ്ഫോം തൊഴിലാളികള്ക്കായി നിയമം പാസാക്കണം: കെ പി...
16 Oct 2024 9:25 AM GMTയുകെജി വിദ്യാര്ത്ഥിയെ ക്രൂരമായി മര്ദ്ദിച്ച് ഒളിവില് പോയ അധ്യാപികയെ...
14 Oct 2024 6:01 AM GMT