Kozhikode

അവസാനശ്വാസം വരെ നീതിക്കുവേണ്ടി പോരാടും: മുസ്തഫ പാലേരി

അവസാനശ്വാസം വരെ നീതിക്കുവേണ്ടി പോരാടും: മുസ്തഫ പാലേരി
X

കൊയിലാണ്ടി: അവസാന ശ്വാസംവരെ നീതിക്കുവേണ്ടി പോരാടുമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി. അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ 6ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പൗരപ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.


ശംസീര്‍ ചോമ്പാല മുഖ്യപ്രഭാഷണം നടത്തി. എന്‍ കെ സകരിയ്യ, കബീര്‍ തിക്കോടി, അഷ്‌റഫ് ചിറ്റാരി, എന്നിവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കടുത്തു.

Next Story

RELATED STORIES

Share it