Kozhikode

പള്ളിക്കരയില്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ക്ക് കൊവിഡ്

മേലടി സിഎച്ച്‌സിയില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പോസിറ്റീവായ ഗൃഹനാഥന്റെ ബന്ധുക്കളടക്കം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

പള്ളിക്കരയില്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ക്ക് കൊവിഡ്
X

പയ്യോളി: തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലടി സിഎച്ച്‌സിയില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പോസിറ്റീവായ ഗൃഹനാഥന്റെ ബന്ധുക്കളടക്കം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ (38) മകളുടെ കുട്ടികള്‍ (3 മാസം 8 വയസ്സ്) ജേഷ്ടന്‍ (62) ജ്യേഷ്ടന്റെ ഭാര്യ (55) മകന്‍ (37) അയല്‍വാസികളായ രണ്ട് കുട്ടികള്‍ (12,17) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 98 പേര്‍ക്ക് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം രണ്ട് ദിവസം കഴിഞ്ഞേ വരികയുള്ളൂ. പള്ളിക്കരയില്‍ മൊത്തം 12 പേര്‍ക്കാണ് ഇതേ വരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3 കുട്ടികളെയും ഒരു സ്ത്രീയേയും മണിയൂര്‍ എഫ്എല്‍ടിസിയിലേക്കും 2 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും രണ്ട് പേരെ എന്‍ഐടിയിലെ എഫ്എല്‍ടിസിയിലുമാണ് പ്രവേശിപ്പിച്ചത്.


Next Story

RELATED STORIES

Share it