Kozhikode

ഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി

കോഴിക്കോട് ജില്ലയില്‍ എസ് ഡിപിഐയുടെ വ്യാപക പ്രതിഷേധം

ഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
X

കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദിനെ തകര്‍ക്കാനുള്ള ഗൂഢാലോചനകളെ ചെറുക്കുമെന്നും മറ്റൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. ദേശവ്യാപകമായി എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1991 ലെ ആരാധനാലയ നിയമം നടപ്പാക്കണണമെന്നും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വടകര, നാദാപുരം, വില്യാപള്ളി, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി, ഉള്ളിയേരി, പൂനൂര്‍, ഈങ്ങാപ്പുഴ, കൊടുവള്ളി, മുക്കം, കുറ്റികാട്ടൂര്‍, കുന്ദമംഗലം, ചേളന്നൂര്‍, എലത്തൂര്‍, മാവൂര്‍ റോഡ്, പാളയം, രാമനാട്ടുകര തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രതിഷേധം നടന്നു. എം എ സലിം, ഷാനവാസ് മാത്തോട്ടം, കെ പി ജാഫര്‍, മുഹമ്മദ് ഷിജി, കബീര്‍ വെള്ളയില്‍, ജുഗല്‍ പ്രകാശ്, പി കെ അന്‍വര്‍, നിസാര്‍ ചെറുവറ്റ, മുഹമ്മദ് കാരന്തൂര്‍, ലത്തീഫ് ആണോറ, ടി പി മുഹമ്മദ്, എം കെ അശ്‌റഫ്, സി പി ബഷീര്‍, റസാഖ് ആരാമ്പ്രം, നവാസ് ബാലുശ്ശേരി, സലാം കപ്പുറം, ഹമീദ് എടവരാട്, സി കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, നവാസ് കണ്ണാടി, നൗഷാദ് വേളം, റിയാസ് പയ്യോളി, സി കെ റഹിം മാസ്റ്റര്‍, ഇ കെ മുഹമ്മദലി, ശംസീര്‍ ചോമ്പാല, കെ വി പി ഷാജഹാന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it