- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു; പേരാമ്പ്ര സ്വദേശികള്‍ അറസ്റ്റില്‍
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയ കേസില്‍ പേരാമ്പ്ര സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍ രാജ (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍(26) എന്നിവരെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രാവിലെ വീട്ടില്‍നിന്ന് പോയ പെണ്‍കുട്ടി വൈകീട്ട് അസ്വസ്ഥതയോടെ തിരിച്ചെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. യുവതിക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കിയാണ് പീഡനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. വടകര ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എഎസ്‌ഐമാരായ പി പ്രദീപന്‍, ഗിരീഷ്, ഒ കെ സുരേഷ്, പ്രതീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്.
RELATED STORIES
എന്‍ എം വിജയന് ആത്മഹത്യ ചെയ്ത സംഭവം: ഐ സി ബാലകൃഷ്ണന് ചോദ്യം...
23 Jan 2025 5:33 AM GMTഅംഗന്‍വാടിയില്‍ തലകറങ്ങി വീണു; ചികില്‍സയിലിരിക്കെ നാലു വയസ്സുകാരി...
23 Jan 2025 5:04 AM GMTനവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം; മെഡിക്കല്‍...
23 Jan 2025 4:58 AM GMTകാസര്‍കോട് മീപ്പുഗിരിയില്‍ യുവാവിന് കുത്തേറ്റു
23 Jan 2025 4:50 AM GMTആതിരയുടെ കൊലപാതകം: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞെന്ന് പോലിസ്
23 Jan 2025 4:33 AM GMTഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഹമാസ് കമാന്‍ഡര്‍ ജീവനോടെ തിരിച്ചെത്തി...
23 Jan 2025 4:25 AM GMT