Kozhikode

നിപ വൈറസ് തല്‍സമയ വിവരങ്ങള്‍ ജിഒകെ ഡയറക്ട് മൊബൈല്‍ ആപ്പിലൂടെ അറിയാം

നിപ വൈറസ് തല്‍സമയ വിവരങ്ങള്‍ ജിഒകെ ഡയറക്ട് മൊബൈല്‍ ആപ്പിലൂടെ അറിയാം
X

കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍, ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍, പ്രധാന അറിയിപ്പുകള്‍ തുടങ്ങിയവ സര്‍ക്കാരില്‍നിന്നും ആരോഗ്യവകുപ്പില്‍നിന്നും നേരിട്ട് ജിഒകെ ഡയറക്ട് മൊബൈല്‍ ആപ്പിലൂടെ ലഭ്യമാവും. കോഴിക്കോട് ജില്ലയില ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഗൂഗിള്‍ പ്ലേസ്‌റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ജിഒകെ ഡയറക്ട് എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ലിങ്ക് http://Qkopy.xyz/gokdirect. നിപയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ ആധികാരിക വിവരങ്ങള്‍ തല്‍സമയം ജനങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യൂകോപ്പി (Qkopy) എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് ഈ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചത്. 2018ല്‍ നിപ വന്നപ്പോഴും ഇതേ രീതിയില്‍ കോഴിക്കോട് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ക്യൂ കോപ്പിയുമായി ചേര്‍ന്ന് ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ ഇപ്പോള്‍ GoK Direct ആപ്പിലൂടെ സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. ആപ്പിന്റെ ലോഗോയും QR കോഡും ഇതിനോടൊപ്പം ചേര്‍ക്കുന്നു.

Next Story

RELATED STORIES

Share it