Kozhikode

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദരോഗത്തെ കീഴടക്കിയവരുടെ സംഗമം

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദരോഗത്തെ കീഴടക്കിയവരുടെ സംഗമം
X

കോഴിക്കോട്: സ്തനാര്‍ബുദ ബോധവത്കരണമാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദരോഗവിമുക്തരായവരുടെ സംഗമം നടന്നു. മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാനം ചെയ്തു. ' രോഗത്തെ കീഴടക്കിയ വ്യക്തികളുടെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ രോഗബാധിതര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം സമാനതകളില്ലാത്തതാണ്' എന്ന് അദ്ദേഹം പറഞ്ഞു.

ബിബിസിയുടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ് ജൂറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂരിനെ ചടങ്ങില്‍ ആദരിച്ചു. നിരവധി പേര്‍ അനുഭവങ്ങല്‍ പങ്കുവച്ച ചടങ്ങിന് ഡോ. സതീഷ് പത്മനാഭന്‍ സ്വാഗതവും, ഡോ. കെ വി ഗംഗാധരന്‍ അവതരണവും നടത്തി. ഡോ.കെ പി ശ്രീലേഷ്, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. അബ്ദുള്‍ മാലിക്, ഡോ. സജ്‌ന, കെ എം ബഷീര്‍ (മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം), കെസിഎ സലിം, ഡോ. എബ്രഹാം മാമ്മന്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. വി പി സലിം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it