Kozhikode

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; രാമനാട്ടുകരയിലെ ലഹരി സംഘങ്ങള്‍ അമര്‍ച്ച ചെയ്യും

ഫറോക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് നഗരസഭയുടെ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടിയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; രാമനാട്ടുകരയിലെ ലഹരി സംഘങ്ങള്‍ അമര്‍ച്ച ചെയ്യും
X

കോഴിക്കോട്: രാമനാട്ടുകര കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ശക്തമായ പെട്രോളിംഗും കര്‍ശനമായ പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തുമെന്ന് ഫറോക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഫറോക്ക് പോലിസ് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് നഗരസഭയുടെ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടിയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താത്ക്കാലികമായി ഇവിടം പാര്‍ക്കിംഗ് ഏരിയയാക്കും. രാമനാട്ടുകര ടൗണിലും പരിസരത്തും മദ്യം, മയക്കുമരുന്ന് എന്നിവ കൈവശം വച്ചതിന് ഫറോക്ക് പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിലാഷ് മലയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ്തീര്‍പ്പാക്കി.

Next Story

RELATED STORIES

Share it