Kozhikode

തിക്കോടി സുനാമി കോളനി മാലിന്യ പ്ലാന്റ്: ആശങ്ക പരിഹരിക്കണമെന്ന് മുസ്തഫ കൊമ്മേരി

തിക്കോടി സുനാമി കോളനി മാലിന്യ പ്ലാന്റ്: ആശങ്ക പരിഹരിക്കണമെന്ന് മുസ്തഫ കൊമ്മേരി
X

കോഴിക്കോട്: തിക്കോടി സുനാമി കോളനിയിലെ ജനങ്ങളോട് അധികൃതര്‍ കാണിക്കുന്നത് നീതീകരിക്കാന്‍ പറ്റാത്തതാണെന്നും ജനവാസ കേന്ദ്രത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍നിന്ന് അധികാരികള്‍ പിന്‍മാറണമെന്നും കോളനിയില്‍ സമരം ചെയ്യുന്നവര്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കുമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. തിക്കോടി സുനാമി കോളനിയിലെ മാലിന്യസംഭരണ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കേണ്ടത് ജനവാസകേന്ദ്രത്തില്‍ അല്ല. സമീപത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുകയും സമരത്തിന് എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സാദിഖ്, മന്‍സൂര്‍ തിക്കോടി, സകരിയ, സമര കൂട്ടായ്മയുടെ പ്രസിഡന്റ് വാഹിദ്, സെക്രട്ടറി സലാം കോ-ഓഡിനേറ്റര്‍ നാസര്‍ പുതുക്കുടി എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it