Kozhikode

അബോധാവസ്ഥയില്‍ കണ്ടെത്തി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല

അബോധാവസ്ഥയില്‍ കണ്ടെത്തി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
X

കോഴിക്കോട്: ഒരാഴ്ച മുമ്പ് കോഴിക്കോട് പുതിയനിരത്ത് ബീച്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയും ചെയ്തയാളെ തിരിച്ചറിഞ്ഞില്ല. 50 വയസ്സ് പ്രായം തോന്നിക്കും. ഈമാസം രണ്ടിന് പുതിയനിരത്ത് ബീച്ചിലാണ് അബോധാവസ്ഥയില്‍ കാണപ്പെട്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴിന് മരണപ്പെട്ടു. 170 സെന്റീ മീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറം. ആളെക്കുറിച്ച് അറിയുന്നവര്‍ കോഴിക്കോട് വെളളയില്‍ പോലിസ് സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2384799, 9497947237.

Next Story

RELATED STORIES

Share it