- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിവാര രോഗവ്യാപന തോത്; കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളും നിബന്ധനകളും
കോഴിക്കോട്: കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗവ്യാപന തോത് 7ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും/ഗ്രാമപ്പഞ്ചായത്തുകളിലും കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗ വ്യാപന തോത് അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും.
വാര്‍ഡിന് പുറത്ത് ജില്ലയിലെ മേല്‍പറഞ്ഞ നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത സ്ഥലങ്ങളില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം രാത്രി 9.30 വരെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകളിലെ ക്ലീനിങ്ങിന് വേണ്ടി ജീവനക്കാര്‍ക്ക് 10 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്തമാണ്. ഇവയുടെ ലംഘനം പൊതുജനാരോഗ്യദുരന്തത്തിലേക്ക് വഴി തെളിക്കും. നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.
ഡബ്ല്യുഐപിആര്‍ 7 ല്‍ കൂടുതലുള്ള കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളും/പഞ്ചായത്തുകളും താഴെ ചേര്‍ക്കുന്നു.
1. കോഴിക്കോട് കോര്‍പറേഷന്‍. വാര്‍ഡ് 18, 2, 4, 8, 7, 26, 21, 3, 20, 10, 12.
2. കൊയിലാണ്ടി മുനിസിപ്പാലിറ്റി. വാര്‍ഡ് 10, 8, 19, 34, 17, 29, 21, 30, 20, 14, 11, 7, 9, 3, 26, 13, 1, 27, 16, 2, 33, 5, 4, 22, 12.
3. മുക്കം മുനിസിപ്പാലിറ്റി. വാര്‍ഡ് 15, 29, 18, 25, 4, 12, 23, 1, 3, 10, 13, 11, 16, 8, 26, 6, 30, 24, 17
4. വടകര മുനിസിപ്പാലിറ്റി. വാര്‍ഡ് 14, 20, 12, 32
5. പയ്യോളി മുനിസിപ്പാലിറ്റി. വാര്‍ഡ് 21, 6, 23, 13, 25, 7, 34, 26, 28, 30, 31.
6. രാമനാട്ടുകര മുനിസിപ്പാലിറ്റി. വാര്‍ഡ് 10, 9, 5, 2, 15, 3, 24, 22, 31, 13, 16.
7. ഫറോക്ക് മുനിസിപ്പാലിറ്റി. വാര്‍ഡ് 3, 34, 31, 20, 35, 8, 22, 2, 13, 18, 11.
8. കൊടുവള്ളി മുനിസിപ്പാലിറ്റി. വാര്‍ഡ് 14, 36, 34, 32, 23, 29, 4, 26, 1, 15.
മുഴുവന്‍ വാര്‍ഡുകളും ഉള്‍പ്പെട്ട പഞ്ചായത്തുകള്‍
കൂരാച്ചുണ്ട്, കായണ്ണ, കൂടരഞ്ഞി, കക്കോടി, കോട്ടൂര്‍, കട്ടിപ്പാറ, മൂടാടി, ചാത്തമംഗലം, മാവൂര്‍, പുതുപ്പാടി, കൂത്താളി, പേരാമ്പ്ര, തിരുവമ്പാടി,എടച്ചേരി, തലക്കുളത്തൂര്‍, ചക്കിട്ടപാറ, ഓമശ്ശേരി, ചെങ്ങോട്ടുകാവ്, പെരുവയല്‍, കുന്നമംഗലം, തൂണേരി, നടുവണ്ണൂര്‍, ഉള്ള്യേരി, ബാലുശ്ശേരി, വളയം, അത്തോളി, നന്മണ്ട, കാരശ്ശേരി, കാക്കൂര്‍, കോടഞ്ചേരി, കുരുവട്ടൂര്‍, കൊടിയത്തൂര്‍.
1. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലും പഞ്ചായത്തുകളിലും കര്‍ശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും ക്വാറന്റനീല്‍ തുടരേണ്ടതാണ്. ഈ വാര്‍ഡുകളുടെ/ പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ്.
2. ഇത്തരം വാര്‍ഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാതു മെഡിക്കല്‍ ഓഫീസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.
3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളൂ. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്.
4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ 7.00 മണിമുതല്‍ 2.00 മണിവരെ അനുവദിക്കുന്നതാണ്.
5. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.
6. മേല്‍ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണ്.
7. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
8. മേല്‍പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോ നിരോധിക്കേണ്ടതാണ്.
9. നാഷണല്‍ ഹൈവേ, സ്‌റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല.
10. വാര്‍ഡുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ.
11. ജില്ലയില്‍ ഓഗസ്റ്റ് 30 മുതല്‍ അടിയന്തര വൈദ്യ സഹായം, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ചരക്കുനീക്കം, ദീര്‍ഘദൂര യാത്രകള്‍, ട്രെയിന്‍, വിമാനം, കപ്പല്‍, എന്നീ യാത്രകള്‍ക്കു വേണ്ടി തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ളവ ഒഴികെയുള്ള എല്ലാ യാത്രകള്‍ക്കും രാത്രി പത്തു മണി മുതല്‍ രാവിലെ ആറുമണിവരെ പൂര്‍ണ നിരോധനമാണ്.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT