Malappuram

ദുബായില്‍ മരണപ്പെട്ട യഹ്ക്കൂബിന്റെ മയ്യിത്ത് നാളെ നാട്ടില്‍ ഖബറടക്കും

ദുബായില്‍ മരണപ്പെട്ട യഹ്ക്കൂബിന്റെ മയ്യിത്ത് നാളെ നാട്ടില്‍ ഖബറടക്കും
X

താനൂര്‍ : ദുബായ് കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മുറിവഴിക്കല്‍ ശാന്തി നഗര്‍,പറന്നൂര്‍ പറമ്പില്‍ പരേതനായ അബ്ദുള്ളയുടെ മകന്‍ യഹ്ക്കൂബ്(38)ന്റെ മയ്യിത്ത് നാളെ രാവിലെ നാട്ടില്‍ ഖബടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നാളെ(ഞായറാഴ്ച ) രാവിലെ 6 മണിക്ക് മയ്യിത്ത് പറന്നൂര്‍ പറമ്പില്‍ (ശാന്തി നഗര്‍ )വീട്ടില്‍ എത്തിച്ച് രാവിലെ 7 മണിക്ക് പറവണ്ണ വടക്കേപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം.

കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രി കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലായിരുന്നു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. രാത്രി 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.യഹ്ക്കൂബ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു, അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പത് പേരില്‍ തലശ്ശേരി സ്വദേശി നിധിന്‍ ദാസ്(24) പിന്നീട് മരണപ്പെടുകയുണ്ടായി. യഹ്കൂബിന്റെ മാതാവ് ആയിഷ വി ഇ എം.ഭാര്യ നാഷിദ.മക്കള്‍ മെഹന്‍, ഹന.സഹോദരങ്ങള്‍ സുഹറ,സാജിദ,മുബീന.




Next Story

RELATED STORIES

Share it