Malappuram

74ാം സ്വാതന്ത്ര്യദിനം; കൊവിഡ് പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷം

രാവിലെ ഒമ്പത് മണിക്ക് ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഒ ഹംസ ദേശീയ പതാക ഉയര്‍ത്തി.

74ാം സ്വാതന്ത്ര്യദിനം; കൊവിഡ് പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷം
X

മലപ്പുറം: രാഷ്ട്രത്തിന്റെ 74ാം സ്വാതന്ത്ര്യദിനം ജില്ലാ ആസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ ആരോഗ്യജാഗ്രത ഉറപ്പാക്കി ലളിതമായാണ് പരിപാടികള്‍ നടന്നത്. രാവിലെ ഒമ്പത് മണിക്ക് ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഒ ഹംസ ദേശീയ പതാക ഉയര്‍ത്തി. ഏറെ ത്യാഗപൂര്‍ണമായ പോരാട്ടത്തിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാനും സംരക്ഷിക്കാനും ഓരോ പൗരന്‍മാരും തയ്യാറാവണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

കൊവിഡ് 19 ലോകമാകെ ഭീഷണിയാവുമ്പോള്‍ ജനാരോഗ്യം സംരക്ഷിക്കാന്‍ വലിയ പോരാട്ടമാണ് രാജ്യത്തും നടക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാവരും ചേര്‍ന്നുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമായത്.

എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് എസ് ദേവകിദാസ് സ്വാതന്ത്ര്യദിന പരേഡ് നയിച്ചു. ആംഡ് പോലിസ് സബ് ഇന്‍സ്പെക്ടര്‍ പി എ കുഞ്ഞുമോന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് എംഎസ്പി, സിവില്‍ പോലിസ് പുരുഷവിഭാഗം, സിവില്‍ പോലിസ് വനിതാ വിഭാഗം, എക്സൈസ് എന്നീ നാല് പ്ലറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ അണി നിരന്നത്.

ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസും പരേഡിനെ അഭിവാദ്യം ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കൊവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.കെ വി നന്ദകുമാര്‍, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരായ ടി യശോദ, നളിനി, കെ റസീന, ഇ എസ് വിനോദ്, കോവിഡ് 19 വിദഗ്ധചികില്‍സയ്ക്കുശേഷം ഭേദമായ ആശാ പ്രവര്‍ത്തകരായ എം പി ഇന്ദിര, വി ശാന്ത എന്നിവര്‍ മുഖ്യ അതിഥികളായെത്തി. വിവിധ സേനാ ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it