Malappuram

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അധ്യാപകനെ പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് മര്‍ദ്ദിച്ചു; കൈക്കുഴ വേര്‍പെട്ടു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അധ്യാപകനെ പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് മര്‍ദ്ദിച്ചു; കൈക്കുഴ വേര്‍പെട്ടു
X
കുറ്റിപ്പുറം: കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വണ്‍ വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് മര്‍ദ്ദിച്ചു പരിക്കേല്‍പിച്ചു. വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ കുണ്ടില്‍ ചോലയില്‍ സജീഷി (34) നാണ് പരിക്കേറ്റത്.

കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ത്ഥികളില്‍ ചിലരെ അധ്യാപകന്‍ ശകാരിച്ചു പ്രിന്‍സിപ്പലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. പരിക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അധ്യാപകന്റെ പരാതിയില്‍ പോലിസ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് ജുവനൈല്‍ കോടതി ജഡ്ജിക്കു റിപ്പോര്‍ട്ട് കൈമാറി.




Next Story

RELATED STORIES

Share it