Malappuram

കോഡൂരില്‍ വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം: ഗെയിലും പിഡബ്ല്യുഡിയും നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ

അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ഗെയില്‍ പൈപ്പ് ലൈന്‍ മാനേജര്‍ ഹരികൃഷ്ണനോടും എസ്ഡിപിഐ ആവശ്യപ്പെട്ടു.

കോഡൂരില്‍ വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം: ഗെയിലും പിഡബ്ല്യുഡിയും നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ
X

കോഡൂര്‍: ചെളൂര്‍ ചാപ്പനങ്ങാടി പിഡബ്ല്യുഡി റോഡിലെ ആല്‍പ്പറ്റകുളമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച വലിയാട് അല്ലക്കാട്ട് ഇബ്രാഹിമിന്റെ അനന്തരാവകാശികള്‍ക്ക് ഗെയിലും പൊതുമരാമത്ത് വകുപ്പും നഷ്ടപരിഹാരം നല്‍കണമെന്നും എസ്ഡിപിഐ കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ഗെയില്‍ പൈപ്പ് ലൈന്‍ മാനേജര്‍ ഹരികൃഷ്ണനോടും എസ്ഡിപിഐ ആവശ്യപ്പെട്ടു.

ഗെയില്‍ പൈപ്പ് ലൈനിന് വേണ്ടിയെടുത്ത കുഴിയില്‍ നിന്നുള്ള മണ്ണടിഞ്ഞു കൂടി ഡ്രൈനേജ് അടഞ്ഞത്് കാരണം നിയന്ത്രണം തെറ്റിയ ചരക്ക് വണ്ടി പുലര്‍ച്ചെ ജോലിക്ക് പോവുകയായിരുന്ന ഇബ്രാഹിമിന്റെ മേലേക്ക് മറിഞ്ഞാണ് ദാരുണമായ അപകടം ഉണ്ടായത്.

മാസങ്ങള്‍ക്ക് മുമ്പ് എടുത്ത കുഴിയില്‍ നിന്നുള്ള മണ്ണ് മാറ്റി സുഗമമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. മരണ വീടുകളിലും കല്യാണ സല്‍ക്കാരങ്ങളിലും പങ്കെടുക്കുന്നതിനപ്പുറം അടിസ്ഥാന ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കാന്‍ കൂടി മലപ്പുറം മണ്ഡലം എംഎല്‍എ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സാജിദ് കോഡൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it