Malappuram

അരീക്കോട് പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

അരീക്കോട് പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി
X

അരീക്കോട് : അരീക്കോട് പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ഡയാലിസിസ് സെന്റെര്‍ സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി വി മനാഫ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ ത്തില്‍ ഊന്നിയ പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സി കെ അബ്ദുസ്സലാം , എം പി ബി ഷൗക്കത്ത് , എം ടി അബ്ദുള്‍ നാസര്‍, എന്‍ വി എം സക്കരിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ടി അശ്‌റഫ് , റൈഹാനത്ത് കുറുമാടന്‍ , ബ്ലോക്ക് പഞ്ചായത്തംഗം ഷിബിന്‍ലാല്‍, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദു ഹാജി, ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ജിഷ, കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .സഫിയ, വി മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു. ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഉപഹാരങ്ങള്‍ രക്ഷാധികാരികളായ എന്‍ വി അബ്ദുറഹ്മാന്‍, ഡോ. കെ ശൗക്കത്തലി, എന്‍ വി ഫസലുള്ള, എം പി ബി മുഹമ്മദ് എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാര്‍ക്ക് കൈമാറി.




Next Story

RELATED STORIES

Share it