Malappuram

കരുളായിയില്‍ വനത്തില്‍ ഉരുള്‍പൊട്ടിയെന്നു സംശയം

കരുളായിയില്‍ വനത്തില്‍ ഉരുള്‍പൊട്ടിയെന്നു സംശയം
X
മലപ്പുറം: ജില്ലയിലെ നിലമ്പൂരിനടുത്തുള്ള കരുളായിയില്‍ വനത്തില്‍ ഉരുള്‍പൊട്ടി എന്ന് സംശയം. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഈ മേഖലയില്‍ ഇന്ന് അതി ശക്തമായ മഴ പെയ്തിരുന്നു. രാത്രി ഒമ്പതോടെ കരുളായി പാലാങ്കര അതിര്‍ത്തി പങ്കിടുന്ന കരിമ്പുഴയില്‍ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയര്‍ന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുഴയുടെ ഉത്ഭവ മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടി എന്നാണ് സംശയിക്കുന്നത്. ഇവിടെ കടുത്ത മരുതയില്‍ ഇന്ന് വൈകിട്ട് 4. 30 മുതല്‍ 9. 30 വരെയുള്ള സമയത്ത് 7.3 സെ.മി മഴ രേഖപ്പെടുത്തിയതായി പ്രാദേശിക മഴ മാപിനി കൂട്ടായ്മയായ മലപ്പുറം റെയിന്‍ ട്രാക്കേഴ്‌സ് പറഞ്ഞു.
Next Story

RELATED STORIES

Share it