Malappuram

ബാബരി മുതല്‍ സിഎഎ വരെ: കാംപസ് ഫ്രണ്ട് സെമിനാര്‍ സംഘടിപ്പിച്ചു

ബാബരി മുതല്‍ സിഎഎ വരെ: കാംപസ് ഫ്രണ്ട് സെമിനാര്‍ സംഘടിപ്പിച്ചു
X

മഞ്ചേരി: ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ബാബരി മുതല്‍ സിഎഎ വരെ: പരീക്ഷിക്കപ്പെടുന്ന മുസ് ലി സ്വത്വം' എന്ന ശീര്‍ഷകത്തില്‍ മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റും ചരിത്രകാരനുമായ സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.


'ബാബരി മുതല്‍ സിഎഎ വരെ: പരീക്ഷിക്കപ്പെടുന്ന മുസ് ലി സ്വത്വം' എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി എ എം ഹാരിസും 'ബാബരി മുതല്‍ സിഎഎ വരെ: ഇന്ത്യയിലെ ഇസ് ലാമോഫോബിയ' എന്ന വിഷയത്തില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ അഷറഫും ' ബാബരിയും നിയമവ്യവസ്ഥയും' എന്ന വിഷയത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം പി എം മുഹമ്മദ് റിഫയും സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി അധ്യക്ഷത വഹിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് സ്വാഗതം പറഞ്ഞു.

Babri to CAA: Campus Front organized Seminar

Next Story

RELATED STORIES

Share it