Malappuram

മലപ്പുറത്ത് ഏഴുപേര്‍ കൂടി കൊവിഡ് ഭേദമായി വീടുകളിലേക്ക് മടങ്ങി

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇവര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും

മലപ്പുറത്ത് ഏഴുപേര്‍ കൂടി കൊവിഡ് ഭേദമായി വീടുകളിലേക്ക് മടങ്ങി
X

മലപ്പുറം: കൊവിഡ് സ്ഥിരീകരിച്ച് വിദഗ്ധ ചികില്‍സയ്ക്കു ശേഷം രോഗം ഭേദമായ ഏഴുപേര്‍ വീടുകളിലേക്ക് മടങ്ങി. അഞ്ചുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും രണ്ടുപേര്‍ കാളികാവ് സഫ ആശുപത്രിയില്‍ നിന്നുമാണ് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് മടങ്ങിയത്.

കുവൈത്തില്‍ നിന്ന് മെയ് 19ന് നാട്ടിലെത്തി രോഗം സ്ഥിരീകരിച്ച ഏഴുമാസം പ്രായമുള്ള കുഞ്ഞ് (ചാത്തങ്ങൊട്ടുപുറം), മംഗലാപുരത്ത് നിന്നെത്തി മെയ് 29ന് രോഗം സ്ഥിരീകരിച്ച ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് അന്‍സില്‍(26), മെയ് 31ന് രോഗം സ്ഥിരീകരിച്ച ആനക്കയം സ്വദേശി അബ്ദുല്‍ സലീം(31), മെയ് 21ന് റഷ്യയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് റനീഷ്(24), മെയ് 12ന് ചെന്നൈയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നന്നമ്പ്ര സ്വദേശി പ്രജീഷ്(30), മെയ് 23ന് ദുബയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാലടി സ്വദേശി റഫീഖ്(46), ഡല്‍ഹിയില്‍ നിന്നെത്തി മെയ് 29ന് രോഗം സ്ഥിരീകരിച്ച പുളിക്കല്‍ സ്വദേശി ഇബ്രാഹീം(30) എന്നിവരാണ് രോഗവിമുക്തരായത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇവര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.


Next Story

RELATED STORIES

Share it