Malappuram

കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
X

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ഒരുമിച്ച് കൂടല്‍, എന്നിവ 50 പേരായി പരിമിതപ്പെടുത്തി. എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തും.

നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലായതിനാലാണ് നിയന്ത്രണം. ജില്ലയില്‍ വ്യാഴാഴ്ച 2,259 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 33.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് ബാധിതരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it