- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 3,109 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 18.67; 2940 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,033 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 47 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,414 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 70,125 പേര്‍

ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,033 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 47 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ 28 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 70,125 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,414 പേരാണ് ചികിത്സയിലുള്ളത്.കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 788 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 466 പേരും 166 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 440 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,713 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്
അനിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു.
വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ വൈറസ് ബാധയില്‍ നിന്ന് വിട്ടു നില്‍ക്കാനാകൂ. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 11) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു
എ.ആര്‍ നഗര്‍ 17ആലങ്കോട് 28ആലിപ്പറമ്പ് 25അമരമ്പലം 75ആനക്കയം 37അങ്ങാടിപ്പുറം 20അരീക്കോട് 27ആതവനാട് 50ഊരകം 18ചാലിയാര്‍ 41ചീക്കോട് 43ചേലേമ്പ്ര 19ചെറിയമുണ്ടം 18ചെറുകാവ് 18ചോക്കാട് 50ചുങ്കത്തറ 58എടക്കര 68എടപ്പറ്റ 05എടപ്പാള്‍ 20എടരിക്കോട് 04എടവണ്ണ 36എടയൂര്‍ 22ഏലംകുളം 03ഇരിമ്പിളിയം 13കാലടി 07കാളികാവ് 33കല്‍പകഞ്ചേരി 26കണ്ണമംഗലം 21കരുളായി 27കരുവാരക്കുണ്ട് 35കാവനൂര്‍ 34കീഴാറ്റൂര്‍ 19കീഴുപറമ്പ് 31കോഡൂര്‍ 27കൊണ്ടോട്ടി 35കൂട്ടിലങ്ങാടി 21കോട്ടക്കല്‍ 43കുറുവ 13കുറ്റിപ്പുറം 32കുഴിമണ്ണ 26മക്കരപ്പറമ്പ് 02മലപ്പുറം 92മമ്പാട് 38മംഗലം 18മഞ്ചേരി 71മങ്കട 08മാറാക്കര 16മാറഞ്ചേരി 23മേലാറ്റൂര്‍ 20മൂന്നിയൂര്‍ 16മൂര്‍ക്കനാട് 56മൂത്തേടം 62മൊറയൂര്‍ 25മുതുവല്ലൂര്‍ 12നന്നമ്പ്ര 03നന്നംമുക്ക് 48നിലമ്പൂര്‍ 101നിറമരുതൂര്‍ 01ഒതുക്കുങ്ങല്‍ 16ഒഴൂര്‍ 16പള്ളിക്കല്‍ 13പാണ്ടിക്കാട് 43പരപ്പനങ്ങാടി 17പറപ്പൂര്‍ 12പെരിന്തല്‍മണ്ണ 49പെരുമണ്ണ ക്ലാരി 13പെരുമ്പടപ്പ് 22പെരുവള്ളൂര്‍ 05പൊന്മള 13പൊന്മുണ്ടം 14പൊന്നാനി 52പൂക്കോട്ടൂര്‍ 41പോരൂര്‍ 44പോത്തുകല്ല് 35പുലാമന്തോള്‍ 67പുളിക്കല്‍ 31പുല്‍പ്പറ്റ 27പുറത്തൂര്‍ 24പുഴക്കാട്ടിരി 22താനാളൂര്‍ 41താനൂര്‍ 07തലക്കാട് 37തവനൂര്‍ 31താഴേക്കോട് 60തേഞ്ഞിപ്പലം 25തെന്നല 03തിരുനാവായ 08തിരുവാലി 25തൃക്കലങ്ങോട് 57തൃപ്രങ്ങോട് 08തുവ്വൂര്‍ 36തിരൂര്‍ 27തിരൂരങ്ങാടി 14ഊര്‍ങ്ങാട്ടിരി 32വളാഞ്ചേരി 49വളവന്നൂര്‍ 13വള്ളിക്കുന്ന് 16വട്ടംകുളം 19വാഴക്കാട് 66വാഴയൂര്‍ 26വഴിക്കടവ് 39വെളിയങ്കോട് 18വേങ്ങര 33വെട്ടത്തൂര്‍ 26വെട്ടം 12വണ്ടൂര്‍ 48
RELATED STORIES
ഉത്തരാഖണ്ഡില്‍ അഞ്ച് ദര്‍ഗകള്‍ കൂടി പൊളിച്ചു(വീഡിയോ)
4 July 2025 5:19 AM GMTമുഹര്‍റം ആഘോഷത്തില്‍ ഫലസ്തീന് പതാക വീശിയതിന് കേസ് (വീഡിയോ)
4 July 2025 5:07 AM GMTകന്‍വാര്‍ യാത്ര; ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് മതം പരിശോധിച്ച്...
4 July 2025 4:39 AM GMTസംഭല്‍ മസ്ജിദില്‍ നമസ്കാരം വിലക്കണമെന്ന് ഹരജി; ജൂലൈ 21ന് വാദം...
4 July 2025 3:52 AM GMTബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ജാതിവിവേചനം?; പത്ത് ദലിത് പ്രഫസര്‍മാര്‍...
4 July 2025 3:06 AM GMTപ്രധാനമന്ത്രിയുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടച്ചില്ലെന്ന്
4 July 2025 2:58 AM GMT