Malappuram

കവിതാസമാഹാരം വിറ്റ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് തുക നല്‍കി വിദ്യാര്‍ഥിനി

കവിതാസമാഹാരം വിറ്റ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് തുക നല്‍കി വിദ്യാര്‍ഥിനി
X

മലപ്പുറം: കവിതാസമാഹാരം വില്‍പ്പന നടത്തി കമ്മ്യൂണിറ്റി കിച്ചണിലേക്ക് പണം കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ആദരം. മേല്‍മുറി എംഎംഇടി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഷഹാന ഷിറിനാണ് സ്വന്തമായി രചിച്ച 'ഇതളുകള്‍' എന്ന കവിതാ സമാഹാരം വില്‍പ്പന നടത്തി ആനക്കയം ഗ്രാമപ്പഞ്ചായത്തിലെ കൊവിഡ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് തുക സംഭാവന ചെയ്ത് ശ്രദ്ധേയയായത്. പുസ്തക പ്രസാധന സമയത്ത് തന്നെ മനസ്സില്‍ കണ്ട കാര്യമായിരുന്നു ഇതില്‍ നിന്നു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്നത്. ഏറ്റവും ഉചിതമായ കാര്യമാണ് കമ്മ്യൂണിറ്റി കിച്ചന്‍ എന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നതെന്നും ഷഹാന പറഞ്ഞു. ഇരുമ്പുഴിയിലെ സി കെ ബഷീര്‍-സബ്‌ന ദമ്പതികളുടെ മകളാണ് ഷഹാന ഷിറിന്‍. പഞ്ചായത്ത് പ്രസിഡന്റ് സുനീറ തുക ഏറ്റുവാങ്ങി. ഇത്ര ചെറുപ്രായത്തില്‍ തന്നെ ഇങ്ങനെ ഒരു മനസ്സ് വന്നതിന് ഷഹാന ഷിറിനെ പഞ്ചായത്ത് പ്രസിഡന്റ് സുനീറ പ്രശംസിച്ചു.






Next Story

RELATED STORIES

Share it