- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദ്യ പിഎസ് സി ലിസ്റ്റില്‍ കാക്കിയണിഞ്ഞ വിമല ജന്മനാട്ടിലെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് പടിയിറങ്ങുന്നു
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിമല എസ്‌ഐ പടിയിറങ്ങുന്നത് ജന്മനാട്ടിലെ പോലിസ് സ്‌റ്റേഷനില്‍ നിന്ന്. പരപ്പനങ്ങാടി കരിപ്പാത്ത് വള്ളികണ്ടി താലൂക്ക് ഓഫിസ് െ്രെഡവറായി വിരമിച്ച കൃഷ്ണന്റെയും, മാധവിയുടെയും മകളായ വിമല പോലിസ് സേനയില്‍ എത്തുന്നത് 1991ലാണ്. പിഎസ് സിയിലൂടെ ആദ്യമായി പോലിസില്‍ ചേര്‍ന്ന വനിത സംഘത്തില്‍ മലപ്പുറം ജില്ലയിലെ 22 പേരിലെ ഒരംഗമായി വന്നതാണ് ഇവര്‍. ഒരു വര്‍ഷത്തെ പരിശീലനത്തിനുശേഷം നേരെ 22 പേര്‍ക്കും ഓരോ സ്‌റ്റേഷനിലേക്ക് നിയമിക്കുകയായിരുന്നു. ആദ്യമായി കാക്കിയണിഞ്ഞ് എത്തുന്നത് 1992ല്‍ തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനില്‍. സ്ത്രീകള്‍ പലരും കാക്കിയണിയാന്‍ മടികാട്ടിയ കാലത്ത് താനടക്കമുള്ളവര്‍ക്ക് വലിയ സ്വീകാര്യമാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് അന്നുമുതല്‍ ഇന്നുവരെ ലഭിച്ചത്. തുടക്കത്തില്‍ പരാതി സ്വീകരിച്ചാണ് ഉത്തരവാദിത്വം തുടങ്ങുന്നത്. പിന്നീട് തിരൂര്‍, താനൂര്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. വിവിധ അന്വേഷണ സംഘത്തോടൊപ്പവും ജോലിയെടുത്തു. ജില്ലയ്ക്കു പുറത്ത് തൃശൂര്‍ പോലിസ് അക്കാദമിയിലും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലും സേവനം ചെയതതൊഴിച്ച് ജില്ല വിട്ടുപോവേണ്ടി വന്നിട്ടില്ല. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രമോഷന്‍ ലഭിക്കുന്നതും 2011ല്‍ പടിയിറങ്ങുന്ന ഇതേ പരപ്പനങ്ങാടി സ്‌റ്റേഷനില്‍ നിന്നു തന്നെ. അതിനുശേഷം കറങ്ങിത്തിരിഞ്ഞ് പടിയിറങ്ങുന്നതും ജന്മനാടായ ഈ സ്‌റ്റേഷനില്‍നിന്നു തന്നെ. സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ജോലി ചെയ്യാന്‍ ഏറ്റവും നല്ലത് പോലിസില്‍ തന്നെയാണന്ന് നാട്ടുകാരുടെ പ്രിയപ്പെട്ട വിമേലിച്ചി തുറന്നുപറയുന്നു.
വിരമിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഈ നിയമപാലക സേവനത്തില്‍ തന്നെയാണ്. ഇന്നലെ രാത്രിയിലും പ്രടോളിങിനു ശേഷം ഇപ്പോഴും സ്‌റ്റേഷനില്‍ കൃത്യനിര്‍വഹണത്തില്‍ മുഴുകിയിരിക്കുകയാണ്. ചെറുപ്പക്കാരായ മേലുദ്യോഗസ്ഥര്‍ക്ക് വിമല എസ്‌ഐ ചേച്ചിയും, അവര്‍ക്ക് കുട്ടികളുമാണ്. അത്രയേറെ സഹപ്രവര്‍ത്തകരും ഇവരും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നു. പോലിസില്‍ വരുന്നതിന് മുമ്പേ നേരത്തേ മഞ്ചേരി ജിടിഎസിലും, കെല്‍ട്രോണിലും ജോലിയെടുത്തിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇവര്‍ പടിയിറങ്ങുമ്പോള്‍ കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും സ്‌നേഹവും പിന്തുണയും ഇല്ലാതെ മറ്റൊന്നും നേരിട്ടിട്ടില്ല. നീണ്ടകാലത്തെ കവചമായി കൊണ്ട് നടന്ന യൂനിഫോം ഊരിവയ്ക്കുമ്പോള്‍ ഒരു ഭാഗം അടര്‍ന്ന് വീണ് പോവുന്നത് പോലെയാണന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് വിരമിച്ച ഉണ്ണി. മസ്‌കത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന വൈശാഖും അവസാനവര്‍ഷ എംബിബിഎസിന് പഠിക്കുന്ന നയനയുമാണ് മക്കള്‍.
RELATED STORIES
പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTഎസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രതിനിധി സഭയ്ക്ക് തുടക്കം
20 Dec 2024 11:06 AM GMTകണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു; രോഗം ദുബായില്‍...
18 Dec 2024 12:47 PM GMTമാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMT