Malappuram

ഹിജാബ് കോടതി വിധി: സ്ത്രീകളുടെ പൗരാവകാശ നിഷേധത്തിനെതിരേ മലപ്പുറത്ത് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധം

ഹിജാബ് കോടതി വിധി: സ്ത്രീകളുടെ പൗരാവകാശ നിഷേധത്തിനെതിരേ മലപ്പുറത്ത് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധം
X

മലപ്പുറം: ഹിജാബുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന കര്‍ണാടക ഹൈക്കോടതിയുടെ അന്യായ വിധിക്കെതിരേ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.


വിധി ഭരണഘടനാ വിരുദ്ധവും സ്ത്രീകളെ അരികു വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന മനുവാദ തത്വങ്ങള്‍ക്കനുസരിച്ച് ജനാധിപത്യ രാജ്യത്ത് കോടതികള്‍ വിധി പ്രസ്താവിക്കുന്നത് ഭീതിജനകമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി റൈഹാനത്ത് കോട്ടയ്ക്കല്‍ പറഞ്ഞു.

എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: സാദിഖ് നടുത്തൊടി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സുനിയ, ജസീല, മുതാസ്, ഫര്‍ഹാന സുഹൈല്‍ എന്നിവര്‍ സംസാരിച്ചു. സൈഫുന്നിസ ഫൈസല്‍, ഷീന ഫര്‍സാന, ഷാഹിന, റംല ടീച്ചര്‍, ആരിഫ വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it