Malappuram

യൂത്ത് ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സ്പീക്കര്‍ രക്ഷപ്പെട്ടത് പിന്‍ ഭാഗത്തെ ഗേറ്റ് വഴി

യൂത്ത് ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;   സ്പീക്കര്‍ രക്ഷപ്പെട്ടത് പിന്‍ ഭാഗത്തെ ഗേറ്റ് വഴി
X

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്ത്രീയുമായി ബന്ധമുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗ്-യൂത്ത് കോണ്‍ഗ്രസ് സംയുക്ത പ്രതിഷേധം നടത്തി. മലപ്പുറത്ത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തിനെത്തിയ സ്പീക്കര്‍ക്ക് കനത്ത പോലിസ് സംരക്ഷണമാണ് ഒരുക്കിയിരുന്നു. പോലിസുകാര്‍ക്കിടയിലൂടെ സിവില്‍ സ്‌റ്റേഷനിലേക്ക് കടന്ന സ്പീക്കറുടെ വാഹന വ്യൂഹം ഗേറ്റ് കടന്നശേഷം യുവജന സംഘടനാ പ്രവര്‍ത്തകര്‍ കലക്ടറേറ്റ് ഗേറ്റില്‍ ഉപരോധിച്ച് ശ്രീരാമകൃഷ്ണനെ വഴി തടയാനായിരുന്നു നീക്കം. എന്നാല്‍ യുവജന സംഘടനകളുടെ കനത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് സ്പീക്കര്‍ കലക്ടറേറ്റിന് പിറകു വശത്തുകൂടിയുള്ള ഗേറ്റ് വഴിയാണ് പുറത്തുപോയത്.

യുവജന സംഘടനാ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി പരിസരത്തു നിന്നു പ്രകടനം ആരംഭിച്ച് നഗരം ചുറ്റി കലക്ട്രേറ്റ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തി. എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ സ്പീക്കറുടെ പങ്ക് അന്വേഷിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കലക്ട്രേറ്റ് പടിക്കല്‍ നടന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജിജി മോഹന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മുഹ്്‌സിന്‍, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, മലപ്പുറം മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത്, ഹക്കീം കോല്‍മണ്ണ, ശരീഫ് മുടിക്കോട്, സി പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, നാസര്‍ പടിഞ്ഞാറ്റുമുറി, സെയ്ത് പൂങ്ങാടന്‍, സജീര്‍ കളപ്പാടന്‍, നവാഷിദ് ഇരുമ്പൂഴി, മഹേഷ് കൂട്ടിലങ്ങാടി, പറമ്പന്‍ കുഞ്ഞു. കുഞ്ഞിമാന്‍ മൈലാടി, ജസീല്‍ പറമ്പന്‍, റഷീദ് കാളമ്പാടി, പ്രശാന്ത് മേല്‍മുറി നേതൃത്വം നല്‍കി.

IUML-IYC protest againt Speaker P Ramakrishnan


Next Story

RELATED STORIES

Share it