- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ പിന്തുണയേകി കെ സ്റ്റാര്‍ പദ്ധതി
കോഴിക്കോട്: കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കൊണ്ടോട്ടിയില്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28ന് രാവിലെ 10ന് മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ഓഡിറ്റോറിയത്തിലാണ് ക്ലാസ്. ടി വി ഇബ്രാഹിം എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ തുടങ്ങിയവര്‍ പങ്കെടുക്കും. ടി വി ഇബ്രാഹിം എംഎല്‍എ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയായ അക്ഷരശ്രീയുടെ അനുബന്ധ പദ്ധതിയായ കെ സ്റ്റാറിലൂടെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളെ പരിചയപ്പെടുത്തുകയും കേന്ദ്ര സര്‍വകലാശാലകള്‍ നല്‍കുന്ന അവസരങ്ങള്‍, പ്രവേശന പരീക്ഷ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ അവസരം ഒരുക്കുകയുമാണ്. പ്രവേശന പരീക്ഷക്ക് ആവശ്യമായ സൗജന്യ പരിശീലനവും നല്‍കും.
കൊണ്ടോട്ടി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കാം. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം കെ ജയരാജ്, കാസര്‍ഗോഡ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ വിഭാഗം മേധാവിയും ഡീനുമായ പ്രഫ.എം എന്‍ മുഹമ്മദുണ്ണി മുസ്തഫ, സിജിഎസി സ്‌റ്റേറ്റ് ഫാക്കല്‍റ്റി ഒ പി അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ കെ സ്റ്റാര്‍ പദ്ധതി പ്രകാരം നിരവധി വിദ്യാര്‍ഥികര്‍ക്ക് മികച്ച കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ചിരുന്നു. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 98463 23529 ,+91 99461 97560, 9946491006,+91 94472 03001.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTജനകീയ ഡോക്ടര്‍ക്ക് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മംഗളം
4 Nov 2024 4:59 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMT