Malappuram

ആശങ്ക അകറ്റണം: കേരള സുന്നീ ജമാഅത്ത്

ആശങ്ക അകറ്റണം: കേരള സുന്നീ ജമാഅത്ത്
X

കല്‍പ്പറ്റ: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലയായ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്ന വിധം നടക്കുന്ന ഭരണകൂടത്തിന്റെ കിരാതനടപടികളില്‍ കേരള സുന്നി ജമാഅത്ത് ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന വിധം കേന്ദ, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജ് നടപടികളും കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢശ്രമങ്ങളും ഏകപക്ഷീയമായ 'അഗ്‌നിപഥ് 'സൈനിക റിക്രൂട്ട്‌മെന്റ് നടപടികളും ഇന്ത്യയുടെ സംസ്‌കാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണ്.

ഇത്തരം നടപടികള്‍ക്കെതിി െജനാധിപത്യ വിശ്വാസികള്‍ ബൗദ്ധികമായും പ്രായോഗികമായും പ്രതികരിക്കുകയും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ ഇത്തരം നിഗൂഢശ്രമങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും കേരള സുന്നീ ജമാഅത്ത് ആവശ്യപ്പെട്ടു. കേരള സുന്നീ ജമാഅത്തിന്റെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന 'സമകാലിക വെല്ലുവിളികള്‍' എന്ന വിഷയത്തെ അധികരിച്ച് കല്‍പ്പറ്റ അഫ്ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന കേരള സുന്നീ ജമാഅത്ത് ജില്ലാ കണ്‍വന്‍ഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അഷ്‌റഫ് ബാഹസന്‍ തങ്ങള്‍ നിര്‍വഹിച്ചു.

ഉസ്മാന്‍ മൗലവി തരുവണ അധ്യക്ഷത വഹിച്ചു. ബഷീര്‍ സഅദി വിഷയം അവതരിപ്പിച്ചു. സ്‌റ്റേറ്റ് സെക്രട്ടറി സിറാജുദ്ദീന്‍ മൗലവി വീരമംഗലം സമാപന സന്ദേശം നല്‍കി. അഡ്വ. ഫാറൂഖ് സാഹിബ് ബത്തേരി, മുഹമ്മദ് വഹബി ബത്തേരി, നാസര്‍ മൗലവി, മന്‍സൂര്‍ വഹബി, അമീന്‍ വഹബി, നൗഷാദ് സാഹിബ് വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it