Malappuram

വയല്‍ നികത്തി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം അനുവദിക്കില്ല: എസ്ഡിപിഐ

വയല്‍ നികത്തി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം അനുവദിക്കില്ല: എസ്ഡിപിഐ
X

കൊണ്ടോട്ടി: നെല്‍വയല്‍ മണ്ണിട്ട് നികത്തി താലൂക്ക് ആസ്ഥാന കെട്ടിടവും മിനി സിവില്‍ സ്‌റ്റേഷനും നിര്‍മിക്കാനുള്ള കൊണ്ടോട്ടി എംഎല്‍എയുടെയും നഗരസഭാ ഭരണസമിതിയുടെ നീക്കം അനുവദിക്കില്ലെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കാര്‍ഷികോല്‍പാദന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി പരിസ്ഥിതി ആവാസവ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പിക്കുന്ന തരത്തില്‍ മുന്നോട്ടുപോവാനുള്ള തീരുമാനത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. 2015ല്‍ തന്നെ നെല്‍വയല്‍തണ്ണീര്‍തട സംരക്ഷണ നിയമം പ്രകാരം കാര്‍ഷിക വകുപ്പ് സംസ്ഥാന സമിതി തള്ളിയ നിര്‍ദേശമാണ് വീണ്ടും പൊടിതട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നത്.

അന്ന് പകരം കരഭൂമി കണ്ടെത്താന്‍ നിര്‍ദേശിച്ചാണ് കമ്മീഷണര്‍ അപേക്ഷ തള്ളിയത്. അനുയോജ്യമായ ഭൂമി കൊണ്ടോട്ടി പരിസരങ്ങളില്‍ തന്നെ പ്രൊപോസല്‍ വന്നെങ്കിലും സ്ഥാപിത താല്പര്യക്കാരുടെ സ്വാധീനത്തിന് വഴങ്ങി അവഗണിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. നിലവിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിന് ചേര്‍ന്നുള്ളസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കൊണ്ടോട്ടി കൃഷി ഓഫിസര്‍ കഴിഞ്ഞ ദിവസം തഹസീല്‍ദാര്‍ക്ക് വീണ്ടും റിപോര്‍ട്ട് നല്‍കിയതായാണ് വിവരം. നഗരസഭ ഭരണസമിതിയിലെ ചിലരുടെ ഒത്താശയോടെ വയല്‍ നികത്താനുള്ള ശ്രമം ഭൂമണ്ണ് മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകേട്ടാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ ആരോപിച്ചു. നിലവില്‍ നിര്‍ദേശിക്കപ്പെട്ട മാനദന്ധങ്ങള്‍ പാലിച്ച് എത്രയും വേഗം കരഭൂമി കണ്ടെത്തി പദ്ധതി നടപ്പാക്കാന്‍ ഭരണസമിതി ഇച്ഛാശക്തി കാണിക്കണം.

അല്ലാത്തപക്ഷം ജനകീയ സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും എസ്ഡിപിഐ മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി ഭരണ തലങ്ങളിലെ ഉന്നതര്‍ക്ക് പരാതി അയക്കാന്‍ തീരുമാനിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് ഹക്കിം മുണ്ടപ്പലം അധ്യക്ഷത വഹിച്ച യോഗം കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ് ഏറിയാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹസീബ് ആനപ്പ്ര, വൈസ് പ്രസിഡന്റ് പി ഇ ഇബ്രാഹിം, എം എ ഖാദര്‍, ജോയിന്‍ സെക്രട്ടറി റഷീദ് മണക്കടവന്‍, റിയാസ് മുസ്‌ല്യാരങ്ങാടി, ട്രഷറര്‍ അബൂബക്കര്‍ മേലേപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it