Malappuram

വാട്ടര്‍ടാങ്കില്‍ വീണ് മരിച്ച പ്രവാസിയുടെ മക്കളുടെ വിവാഹത്തിനുള്ള തുക കൈമാറി

വിവാഹത്തിനാവശ്യമായ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കല്യാണവസ്ത്രങ്ങളും വാങ്ങിനല്‍കുകയും അതോടൊപ്പം വിവാഹസല്‍ക്കാരം നടത്താനുള്ള ചെലവും കെഎംസിസി വഹിക്കും. ഇതിനു പുറമേ ഹംസയുടെ ഭാര്യയുടെ ഭാവിസുരക്ഷിതത്തിനാവശ്യയ രീതിയില്‍ നിക്ഷേപം നടത്താനും ജിദ്ദ കെഎംസിസി തീരുമാനിച്ചിട്ടുണ്ട്.

വാട്ടര്‍ടാങ്കില്‍ വീണ് മരിച്ച പ്രവാസിയുടെ മക്കളുടെ വിവാഹത്തിനുള്ള തുക കൈമാറി
X

മലപ്പുറം: ഒരുമാസം മുമ്പ് ജിദ്ദയില്‍ ജോലിക്കിടെ വാട്ടര്‍ ടാങ്കില്‍ വീണ് മരണപ്പെട്ട തേഞ്ഞിപ്പാലം സ്വദേശി ഹംസയുടെ രണ്ട് മക്കളുടെ വിവാഹം നടത്താനാവശ്യമായ മുഴുവന്‍ തുകയും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നല്‍കി. പാണക്കാട് വച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ സാന്നിധ്യത്തില്‍ മുസ്‌ലിം ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് വി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്കാണ് തുക കൈമാറിയത്.

വിവാഹത്തിനാവശ്യമായ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കല്യാണവസ്ത്രങ്ങളും വാങ്ങിനല്‍കുകയും അതോടൊപ്പം വിവാഹസല്‍ക്കാരം നടത്താനുള്ള ചെലവും കെഎംസിസി വഹിക്കും. ഇതിനു പുറമേ ഹംസയുടെ ഭാര്യയുടെ ഭാവിസുരക്ഷിതത്തിനാവശ്യയ രീതിയില്‍ നിക്ഷേപം നടത്താനും ജിദ്ദ കെഎംസിസി തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള തുക തല്‍ക്കാലം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ ഉള്‍ക്കൊള്ളുന്ന ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളും പഞ്ചായത്ത്, വാര്‍ഡ് മുസ്‌ലിം ലീഗ് ഭാരവാഹികളും മഹല്ല് കമ്മിറ്റിയുംകൂടി ആലോചിച്ച് നിര്‍ദേശിക്കുന്ന അനിയോജ്യമായ പദ്ധതിയില്‍ ഈ തുക കുട്ടികളുടെ വിവാഹശേഷം നിക്ഷേപം നടത്താന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഏഴുവര്‍ഷമായി ജിദ്ദയില്‍ ഒരുവീട്ടില്‍ 500 റിയാല്‍ ശമ്പളത്തിന് ജോലിചെയ്തിരുന്ന 57 കാരനായ ഹംസ രണ്ട് പെണ്‍മക്കളുടെ വിവാഹനിശ്ചയ ദിവസമാണ് അബദ്ധത്തില്‍ ജോലിസ്ഥലത്തെ വാട്ടര്‍ടാങ്കില്‍ വീണ് മരിച്ചത്. മരണശേഷമാണ് ഹംസയുടെ കഷ്ടപ്പാടും കുടുംബത്തിന്റെ പ്രാരാബ്ദവും പുറംലോകമറിയുന്നത്. കുടുംബത്തെ സഹായിക്കാനുള്ള ജിദ്ദ കെഎംസിസിയുടെ തീരുമാനമറിഞ്ഞ് മണിക്കൂറുകള്‍ക്കകം ജിദ്ദയിലെ വിവിധ കെഎംസിസി കമ്മിറ്റികളും പ്രവര്‍ത്തകരും ഉദാരമനസ്‌കരും ഓണ്‍ലൈനില്‍ സഹായം വാഗ്ദാനം ചെയ്തു.

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, കെഎംപിസി നേതാക്കളായ എ കെ മുഹമ്മദ് ബാവ, സി സി കരിം, ഗഫൂര്‍ പട്ടിക്കാട്, ഹബീബ് കല്ലന്‍, സീതി കൊളക്കാടന്‍, പി എം എ ജലീല്‍, അബ്ബാസ് മുസ്‌ല്യാരങ്ങാടി, നൗഫല്‍ ഉള്ളാടന്‍, കോയ മോന്‍ മൂന്നിയൂര്‍, കുറുക്കന്‍ മുഹമ്മദ്, മൂന്നിയൂര്‍ അസീസ്, നാസര്‍ മങ്കട, മുഹമ്മദാലി എടക്കോടന്‍, വള്ളിക്കുന്ന് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് നേതാക്കളായ ടി പി എം ബഷീര്‍, സി കെ ശരീഫ്, എ പി മുഹമ്മദ്, പി എം ബാവ, പി എം ഫിറോസ് ഖാന്‍, പി വി ഹുസൈന്‍ മാസ്റ്റര്‍, പി വി ജാഫര്‍, പി വി അനീസ്, പി എം സലാം ഹാജി, കെ സുബൈര്‍, പി എം അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it