- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മഅദിന്‍ അക്കാദമി സൗകര്യമൊരുക്കും
മലപ്പുറം: കാട്ടുനായ്ക്കര്‍, മുത്തുവന്‍ ഗോത്ര വര്‍ഗങ്ങളില്‍പ്പെട്ട കക്കാടന്‍പോയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മലപ്പുറം മഅദിന്‍ അക്കാദമി സൗകര്യമൊരുക്കും. അവരുടെ പഠനരംഗത്തെ പരിമിതികള്‍ മനസ്സിലാക്കി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മാര്‍ട്ടിന്‍ ലോവലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടെലിവിഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ മഅദിന്‍ അക്കാദമി തീരുമാനിച്ചത്.
നിലവില്‍ രണ്ട് അരുവികള്‍ കടന്ന് ഏഴു കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവിടുത്തെ കുരുന്നുകള്‍ സ്‌കൂളിലെത്തുന്നത്. കൊവിഡ് കാരണം വിദ്യാലയങ്ങള്‍ അടച്ചതോടെ സ്‌കൂള്‍ പഠനം നിലച്ചു. ഇതിനൊരു പരിഹാരമായി അവര്‍ക്ക് പഠന കേന്ദ്രമൊരുക്കി ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കുകയാണ് മഅദിന്‍ അക്കാദമി. നിലവില്‍ ദുര്‍ബലമായ താര്‍പോളീന്‍ ഷെഡുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റും എത്തിക്കുമെന്നും സ്ഥലം ലഭിക്കുന്ന മുറക്ക് അവര്‍ക്ക് വീട് വച്ച് നല്‍കാന്‍ തയ്യാറാണെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു.
Maadin Academy will facilitate online learning for tribal families
RELATED STORIES
കാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTഹോണ്ടുറാസിന്റെ വിജയാഘോഷം; ആരാധകന് ബിയര്‍ കുപ്പി തലയ്ക്കെറിഞ്ഞ്...
16 Nov 2024 2:29 PM GMTഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍
16 Nov 2024 7:51 AM GMTസന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍ ലീഗ് കേരളയിലെ...
15 Nov 2024 1:52 PM GMT