Malappuram

മലയാളി വ്യാപാരി മുംബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി വ്യാപാരി മുംബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
X

താനൂര്‍: തിരൂരങ്ങാടിയില്‍നിന്ന് ബിസിനസ് ആവശ്യാര്‍ഥംമുംബൈയിലെത്തിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങല്‍ മൊയ്തൂട്ടിയുടെ മകന്‍ യൂനുസ് (46) ആണ് മരിച്ചത്.

കഴിഞ്ഞ 16ന് സുഹൃത്തുക്കളോടൊപ്പം അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ബിസിനസ് ടൂര്‍ പോയതായിരുന്നു. ഇന്നലെ മുംബൈയിലെത്തിയ യൂനുസിന് അസ്വസ്ഥത തോന്നിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: മുംതാസ്. മക്കള്‍: മുബാരിസ്, മുനീഷ, മുന്‍ഷിദ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു.

Next Story

RELATED STORIES

Share it