Malappuram

പാലത്തായി കേസ്: നീതി നടപ്പാക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

പാലത്തായി കേസ്: നീതി നടപ്പാക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
X

മലപ്പുറം: പാലത്തായി ബാലികാ പീഡനക്കേസില്‍ നീതി നടപ്പാക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതി ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് അവളുടെ വിധവയായ മാതാവ് നല്‍കിയ കേസും അട്ടിമറിച്ചിരിക്കുകയാണ്. താന്‍ പോക്‌സോ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നും മറിച്ച് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള താരതമ്യേന ലഘുവായ കുറ്റങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് കോടതിയെ ബോധിപ്പിച്ചത്. ഇപ്പോള്‍ പ്രതി ജാമ്യവും ലഭിച്ച് പുറത്തിറങ്ങി വിലസി നടക്കുന്നത് തികച്ചും അനീതിയാണ്. ഒരു പരിഷ്‌കൃത സമൂഹത്തിന് സഹിക്കാവുന്നതിലും അപ്പുറമാണിത്. പ്രബുദ്ധ കേരളത്തിത് നാണക്കേടാണ്. സര്‍ക്കാര്‍ വിഷയം സത്യസന്ധമായ നിലയില്‍ കൈകാര്യം ചെയ്ത് അനാഥയായ ബാലികയ്ക്കു നീതി വാങ്ങിക്കൊടുക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ്, വൈസ് പ്രസിഡന്റുമാരായ ഉസ്താദ് മുഹമ്മദ് ഈസ അല്‍ കൗസരി, ശുഐബ് മൗലവി നജ്മി, സെക്രട്ടറി മുഫ്തി മുഹമ്മദ് അഹമ്മദ് അല്‍ ഖാസിമി, മൂസാ മൗലവി അല്‍ ഖാസിമി, അബൂബക്കര്‍ മൗലവി അല്‍ ഖാസിമി, ഉവൈസ് മൗലവി നദ്‌വി സംബന്ധിച്ചു.

Palathayi case: Jam-iyyathul Ulama-e-Hind calls for justice


Next Story

RELATED STORIES

Share it