Malappuram

പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന് സ്ഥലമാറ്റം

കൊറോണ സമയത്ത് ഭരണകക്ഷി യൂനിയണില്‍പെട്ട വനിത ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്ന ആരോപണമാണ് പാര്‍ട്ടിയുടെ അതൃപ്തിക്കിടയാക്കിയത്.

പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന് സ്ഥലമാറ്റം
X

പരപ്പനങ്ങാടി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന് സ്ഥലമാറ്റം രണ്ടര വര്‍ഷം മുമ്പ് പരപ്പനങ്ങാടി സിഐ ആയി എത്തിയ ഹണി കെ ദാസ് തുടക്കത്തില്‍ ഭരണകക്ഷിയുടെ ഇഷ്ട തോഴനായിരുന്നു. എന്നാല്‍ ഒടുവില്‍ പാര്‍ട്ടിക്കാരുടെ അതൃപ്തിക്കിരയായാണ് എറണാകുളം ട്രാഫിക്കിലേക്ക് മാറ്റിയത്.

പരപ്പനങ്ങാടിയിലെ ക്രമസമാധാനപാലനത്തിനിടയില്‍ പലപ്പോഴും വിവാദം സൃഷ്ടിച്ച ഇദ്ദേഹത്തിന് രക്ഷക്ക് ആദ്യം എത്തിയിരുന്നത് ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയായിരുന്നു. മദ്യം, മയക്ക്മരുന്ന് സംഘങ്ങള്‍ക്കെതിരേയും മറ്റും സ്വീകരിച്ച നടപടികള്‍ മേലുദ്യോഗസ്ഥരുടെ പ്രശംസക്ക് കാരണമായിരുന്നെങ്കിലും പല കോണുകളില്‍നിന്നും ഏറെ വിമര്‍ശനവുമുയര്‍ന്നിരുന്നു. കൊറോണ സമയത്ത് ഭരണകക്ഷി യൂനിയണില്‍പെട്ട വനിത ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്ന ആരോപണമാണ് പാര്‍ട്ടിയുടെ അതൃപ്തിക്കിടയാക്കിയത്.

വിവിധ കേസുകളില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ മര്‍ദ്ദിക്കുന്നത് പലപ്പോഴും വിവാദത്തിന് വഴിവച്ചെങ്കിലും പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്റെ മുഖഛായ മാറ്റുന്നതില്‍ ഈ ഉദ്യോഗസ്ഥന്‍ വഹിച്ച പങ്ക് വലുതാണ്. ഏറ്റവും ഒടുവിലായി ബ്രാഞ്ച് ഭാരവാഹിയുടെ മകന്‍ ഉള്‍പെടെയുള്ള സംഘം പട്രോളിങിനിടെ പരപ്പനങ്ങാടി എസ്‌ഐയെ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്നുണ്ടായ നടപടി പാര്‍ട്ടി പ്രതിഷേധ പരിപാടികളില്‍ കൊണ്ടെത്തിച്ചിരുന്നു.

ഹണി കെ ദാസിന് പകരമായി നേരത്തെ ഇവിടെ എസ്‌ഐ ആയി സേവനം അനുഷ്ടിച്ച വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ച ജിനേഷ് ആണ് സിഐ ആയി എത്തുന്നത്. ഇദ്ദേഹം ഇപ്പോള്‍ വളാഞ്ചേരിയിലാണ്.

Next Story

RELATED STORIES

Share it