- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ സര്‍ഗാത്മകമാക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭ
പെരിന്തല്‍മണ്ണ: ലോക്ക് ഡൗണ്‍ കാലം കലാസാഹിത്യ മല്‍സരങ്ങളിലൂടെ സര്‍ഗാത്മകമാക്കാന്‍ പദ്ധതിയൊരുക്കി പെരിന്തല്‍മണ്ണ നഗരസഭ. നഗരസഭയുടെ അഡാപ്റ്റ് എന്ന പ്രത്യേക പദ്ധതിക്കു കീഴിലാണ് മത്സരങ്ങള്‍ ഒരുക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് അതിജീവനത്തിന്റെ സന്ദേശം നല്കി എല്ലാവരിലും ആത്മവിശ്വാസം പകരുക എന്നതാണ് മല്‍സരത്തിന്റെ ലക്ഷ്യം. കുടുംബശ്രീയുമായി സഹകരിച്ചാണ് മല്‍സരങ്ങള്‍ നടത്തുന്നത്. വീടുകളില്‍ തന്നെ ഇരുന്നാണ് മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്. മൂന്നു വിഭാഗങ്ങളായാണ് മല്‍സരത്തിലേക്ക് എന്‍ട്രികള്‍ അയക്കേണ്ടത്. 10 വയസ്സിനും 13 വയസ്സിനും ഇടയില്‍ സബ് ജൂനിയര്‍, 14 വയസ്സിനും 17 വയസ്സിനും ഇടയില്‍ ജൂനിയര്‍ 17 വയസ്സിന് മുകളില്‍ സീനിയര്‍ എന്നിങ്ങനെയാണ് 3 വിഭാഗം. അതിജീവനം എന്ന വിഷയത്തിലാണ് രചനാ മല്‍സരങ്ങള്‍ നടക്കുന്നത്. ചിത്രരചന, കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നിവയിലാണ് രചനാ മല്‍സരങ്ങള്‍ നടക്കുക. ഏപ്രില്‍ 24നാണ് രചനാ മല്‍സരങ്ങള്‍ നടത്തുക. രചനാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 24ന് 1 മണിക്ക് മുമ്പ് രചന നടത്തിനഗരസഭാ അതിജീവനം വാട്ട്സ്ആപ്പ് നമ്പറില്‍ അയച്ചുതരണം. കവിതാലാപനം, ഗാനാഗപനം, നൃത്തം, ഉപകരണസംഗീതം എന്നീ കലാ മല്‍സരങ്ങള്‍ ഏപ്രില്‍ 25നാണ് നടക്കുക. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ പങ്കെടുക്കുന്ന ഇനത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഏപ്രില്‍ 25ന് 1 മണിക്ക് മുമ്പ് അതിജീവനം വാട്ട്സ് ആപ് നമ്പറില്‍ അയക്കുക. മല്സരാര്ഥികള്, ഫോട്ടോയും വീഡിയോയും അയക്കുമ്പോള്‍ വാര്‍ഡും കൃത്യമായ മേല്‍വിലാസവും രേഖപ്പെടുത്തണം. മുനിസിപ്പാലിറ്റിയുടെ പുറത്തുള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം.
നഗരസഭയിലെ 1, 2, 3, 4, 5, 6, 7, 32, 33, 34 വാര്‍ഡുകളിലെ മല്സരാര്ഥികള് 9496876924 നമ്പറിലും, 9, 10, 11, 27, 28, 29 30, 31 വാര്‍ഡുകളിലെ മല്സരാര്ഥികള് 9747381289 നമ്പറിലും, 16, 17, 18, 19, 20 വാര്‍ഡിലെ മല്സരാര്ഥികള് 9847 323702 നമ്പറിലും 21, 22, 23, 24,25 വാര്‍ഡിലെ മല്‍സരാര്‍ത്ഥികള്‍ 9961666932 നമ്പറിലും 12,13, 14, 15, 26 വാര്‍ഡിലെ മല്സരാര്ഥികള് 9605504820 നമ്പറിലും മുനിസിപ്പാലിറ്റിക്ക് പുറത്തുള്ള മല്സരാര്ഥികള് 8086561562 നമ്പറിലും അവരുടെ കലാ സാഹിത്യസൃഷ്ടികള്‍ വാട്ട്സ്ആപായി അയച്ചുനല്കണം. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ക്ക് പുറമെ 25 പ്രോല്‍സാഹന സമ്മാനവും നല്‍കാവുന്നതാണ്. കലാ സാഹിത്യ രംഗത്തെ അഭിരുചി വളര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരും മല്‍സരത്തില്‍ സഹകരിക്കണമെന്ന് നഗരസഭാ ചെയര്മാന് എം മുഹമ്മദ് സലീം അറിയിച്ചു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT