- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭക്ഷണം വാങ്ങി മടങ്ങിയ യുവാവിനു നേരെ പോലിസ് മര്‍ദ്ദനം; കൈയ്ക്കു പരിക്ക്

കടയ്ക്കല്‍: തട്ടുകടയില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന യുവാവിനു നേരെ പോലിസ് അക്രമം. കൈയ്ക്കു പരിക്കേറ്റു. കടയ്ക്കല്‍ പള്ളിമുക്ക് അസീം മന്‍സിലില്‍ അസീ(35)മിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മാക്സി ധരിക്കുന്നതിനാല്‍ മാക്സി മാമ എന്ന് വിളിക്കുന്ന യഹിയയുടെ തട്ടുകടയില്‍ നിന്നാണ് അസീസ് ഭക്ഷണം വാങ്ങാനെത്തിയത്. ഈസമയം, അവിടെയെത്തിയ അസീസിനെ കടയ്ക്കല്‍ സിഐ മര്‍ദ്ദിക്കുകയും കട നടത്തുന്ന ഷൈജുവിനെ അസഭ്യം പറയുകയും ചെയ്തത്. തട്ടുകടയില്‍ നിന്ന് ഭക്ഷണം പാര്‍സലായി വാങ്ങി ബൈക്കില്‍ മടങ്ങാനൊരുങ്ങുമ്പോള്‍ കടയ്ക്കല്‍ സിഐ മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
കൈയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. സമയം കഴിഞ്ഞിട്ടും കട പ്രവര്ത്തിപ്പിച്ചെന്നാരോപിച്ചാണ് ഭക്ഷണം വാങ്ങാനെത്തിയയാളെ മര്‍ദിച്ചത്. കട നടത്തുന്ന ഷൈജുവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി പിഴ ചുമത്തിയാണ് വിട്ടയച്ചത്. കടയ്ക്കു മുന്നിലുണ്ടായിരുന്ന പാചക വാതക സിലിണ്ടറും പോലിസ് കൊണ്ടുപോയതായി പരാതിയുണ്ട്. പോലിസ് അതിക്രമത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നുണ്ട്.
Police harass youth who returned after buying food
RELATED STORIES
കോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
3 July 2025 11:58 AM GMTബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ച് കൊണ്ടുപോവും
3 July 2025 11:49 AM GMTവരും ദിവസങ്ങളിൽ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
3 July 2025 11:45 AM GMTസുംബ ഡാന്‍സിനെതിരായ വിമര്‍ശനം: ടി കെ അഷ്റഫിന്റെ സസ്പെന്ഷന്...
3 July 2025 11:38 AM GMTകോട്ടയം മെഡിക്കൽ കോളേജ് അപകടം: ഗുരുതരമായ അനാസ്ഥ , സമഗ്രാന്വേഷണം വേണം...
3 July 2025 11:20 AM GMT48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 300ലധികം...
3 July 2025 11:17 AM GMT